Kerala

ദുരിതപ്പെയ്ത്ത്: പീരുമേട്ടില്‍ ഉരുള്‍പൊട്ടല്‍; ഏലപ്പാറയില്‍ വെള്ളപ്പൊക്കം, മീനച്ചിലാര്‍ കരകവിഞ്ഞൊഴുകുന്നു, അരുവിക്കര ഡാമിന്റെ നാലാമത്തെ ഷട്ടറും തുറന്നു

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. ഇടുക്കി പീരുമേട്ടില്‍ ഉരുള്‍പൊട്ടി. കോഴിക്കാനം, അണ്ണന്‍തമ്പിമല, ഏലപ്പാറ തോട്ടങ്ങളിലാണ് ഉരുള്‍പൊട്ടിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. ഇടുക്കി പീരുമേട്ടില്‍ ഉരുള്‍പൊട്ടി. കോഴിക്കാനം, അണ്ണന്‍തമ്പിമല, ഏലപ്പാറ തോട്ടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. തോട് കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന ഏലപ്പാറ ജങ്ഷനില്‍ വെള്ളപ്പൊക്കമുണ്ടായി. വീടുകളില്‍ വെള്ളം കയറി. ഒട്ടേറെപ്പേറെ മാറ്റിപ്പാര്‍പ്പിച്ചു. 

മഴ കനത്തത്തിന് പിന്നാലെ പൂഞ്ഞാര്‍ അടിവാരത്ത് മീനച്ചിലാര്‍ കരവിഞ്ഞു. വൈകുന്നേടം ആറോടെയാണ് മീനച്ചിലാറ്റിന്‍ മലവെള്ളപ്പാച്ചിലുണ്ടായത്. മുണ്ടക്കയത്തിനടുത്തുള്ള ഏന്തയാര്‍, ഇടംകാട്, കുട്ടിക്കല്‍ മേഖലകളില്‍ പുല്ലകയാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. 

കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ (പാംബ്ല) ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും തുറന്നു. 800 ക്യുമെക്‌സ്, 1200 ക്യൂമെക്‌സ് വീതം വെള്ളമാണ് പുറത്തുവിടുന്നത്. മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ കരകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി പൊന്‍മുടി ഡാം ഷട്ടര്‍ വെളളിയാഴ്ച തുറക്കും. പൊന്‍മുടി ഡാമിന്റെ മൂന്നു ഷട്ടറുകള്‍ വെളളിയാഴ്ച (07) രാവിലെ 10ന് തുറക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 30 സെ.മീ വീതം ഉയര്‍ത്തി 65 ക്യുമെക്‌സ് വെള്ളം പന്നിയാര്‍ പുഴയിലേക്ക് തുറന്നു വിടും. തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

നെല്ലിയാമ്പതിയിലേക്കുള്ള ചുരം റോഡില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന ഗതാഗതം തടസ്സപ്പെട്ടു. മലപ്പുറം ഒതായിയില്‍ നിര്‍മ്മാണത്തിലിരുന്ന വീടിന്റെ ഒരുഭാഗം തകര്‍ന്നു. ആളാപമായമില്ല. 

അതേസമയം. കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ വ്യാപക നാശനഷ്ടമുണ്ടായി. 47 വീടുകള്‍ ഭാഗീകമായും രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. നെടുമങ്ങാട് താലൂക്കിലെ ഉഴമലയ്ക്കല്‍ വില്ലേജില്‍ മരം വീണ് ഒരു മരണം സംഭവിച്ചു. ഇന്നുണ്ടായ കടല്‍ ക്ഷോഭത്തില്‍ പൂന്തുറ ചേരിയമുട്ടത്ത് ഇരുപതോളം വീടുകളില്‍ വെള്ളംകയറി. ഇവിടെനിന്നും അഞ്ച് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.

അരുവിക്കര ഡാമിന്റെ രണ്ടാമത്തെ ഷട്ടര്‍ നിലവില്‍ 40 സെന്റീ മീറ്ററും മൂന്നാമത്തെ ഷട്ടര്‍ 50 സെന്റീമീറ്ററും നാലാമത്തെ ഷട്ടര്‍ 50 സെന്റീമീറ്ററും ഉയര്‍ത്തിയിട്ടുണ്ട്. 

പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മൂഴിയാര്‍ ഡാമിന്റെ 3 ഷട്ടറുകള്‍ 30 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തും. 51.36 ക്യൂമെന്റ് നിരക്കില്‍ ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതാണ്.

പമ്പാനദിയുടെ തീരപ്രദേശങ്ങളായ ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി, ചെറുതന, മാന്നാര്‍ തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, എടത്വാ, ചെന്നിത്തല തൃപ്പെരുന്തുറ, വീയപുരം, കുമാരപുരം നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

കോഴിക്കോട്ട് വൺവേ പരീക്ഷണം പാളി; ബൈപ്പാസ് സർവീസ് റോഡുകളിൽ വാഹന കുരുക്കും ജനകീയ പ്രതിഷേധവും; ഒടുവിൽ പിൻവലിച്ച് ട്രാഫിക് പൊലീസ്

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

SCROLL FOR NEXT