Kerala

ദൃശ്യ മാധ്യമ പ്രവർത്തകന്റെ കോവിഡ് പരിശോധനാ ഫലം നെ​ഗറ്റീവ്; നാളെ ആശുപത്രി വിടും

ദൃശ്യ മാധ്യമ പ്രവർത്തകന്റെ കോവിഡ് പരിശോധനാ ഫലം നെ​ഗറ്റീവ്; നാളെ ആശുപത്രി വിടും

സമകാലിക മലയാളം ഡെസ്ക്

കാസർക്കോട്: കാസർക്കോട് കോവിഡ് സ്ഥിരീകരിച്ച ദൃശ്യ മാധ്യമ പ്രവർത്തകന്റെ തുടർ പരിശോധനാ ഫലങ്ങൾ നെ​ഗറ്റീവായി. മാധ്യമ പ്രവർത്തകൻ നാളെ ആശുപത്രി വിടും. ഏപ്രിൽ 29നായിരുന്നു മാധ്യമ പ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചത്. 

നേരത്തെ മാധ്യമ പ്രവർത്തകൻ അഭിമുഖം എടുത്തതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന കലക്ടർ ഡി സജിത് ബാബുവിന്റെ ആദ്യ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഉത്തരമേഖലാ ഐജി അശോക് യാദവ്, കൊച്ചി സിറ്റി പൊലീസ് കമ്മിഷണറും കോവിഡ് കാലത്ത് കാസർകോട്, കണ്ണൂർ ജില്ലകളുടെ പ്രത്യേക ചുമതല വഹിച്ച ഐജി വിജയ് സാഖറെ എന്നിവരും ക്വാറന്റൈനിൽ പ്രവേശിച്ചിരുന്നു. മാധ്യമ പ്രവർത്തകനുമായി ഇടപഴകിയ സാഹചര്യത്തിലായിരുന്നു ഇവർ ക്വറന്റൈനിൽ പ്രവേശിച്ചത്. 

സംസ്ഥാനത്ത് തിങ്കളാഴ്ചയും ആർക്കും കോവിഡ്19 സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസവും വൈറസ് ബാധിതരുണ്ടായിരുന്നില്ല. അതേസമയം വിവിധ ജില്ലകളിലായി 61 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി രോഗ മുക്തി നേടി. ഇതോടെ 462 പേരാണ് ഇതുവരെ കോവിഡിൽ നിന്ന് മുക്തി നേടി. 34 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

പിഎസ് പ്രശാന്ത് ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് തുടരും; കാലാവധി നീട്ടി നല്‍കാന്‍ സിപിഎം ധാരണ

ഇതാണ് ക്യാപ്റ്റന്റെ റോള്‍, തല ഉയര്‍ത്തി നിന്ന് ലൗറ വോള്‍വാര്‍ട്; വാരിക്കൂട്ടിയത് ഒരുപിടി റെക്കോര്‍ഡുകള്‍

പേടിപ്പിക്കൽ തുടരും! ഹൊറർ പടവുമായി വീണ്ടും രാഹുൽ സദാശിവൻ; ഇത്തവണ മഞ്ജു വാര്യര്‍ക്കൊപ്പം

ഏതു സമയത്ത് എത്ര നേരം വെയിൽ കൊള്ളണം?

SCROLL FOR NEXT