Kerala

തന്ത്രിയുടെ നടപടി കോടതിയലക്ഷ്യം, ബോര്‍ഡിനോട് ചോദിക്കാതെ നടയടച്ചത് ഗുരുതര പിഴവെന്ന് ദേവസ്വം കമ്മീഷണര്‍;  നോട്ടീസ് നല്‍കിയേക്കും

തന്ത്രി നടയടച്ചത് കോടതിയലക്ഷ്യമാണെന്ന് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍ വാസു. തെറ്റായ നടപടിയാണ് തന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ബോര്‍ഡുമായി കൂടിയാലോചിക്കാതെ സ്വീകരിച്ച പ്രവര്‍ത്തിയാണിതെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനു പിന്നാലെ
നടയടച്ച തന്ത്രിയുടെ നടപടി കോടതിയലക്ഷ്യമാണെന്ന് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍ വാസു. തെറ്റായ നടപടിയാണ് തന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ബോര്‍ഡുമായി കൂടിയാലോചിക്കാതെ സ്വീകരിച്ച പ്രവര്‍ത്തിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി നാളെ ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി. 

സുപ്രിംകോടതി വിധിക്കെതിരായ നടപടി ഉണ്ടായ സാഹചര്യത്തില്‍ തന്ത്രി കണ്ഠര് രാജീവരോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഉചിതമായ നടപടി ബോര്‍ഡ് കൈക്കൊണ്ടേക്കും.

അതേസമയം ശുദ്ധിക്രിയകള്‍ ചെയ്തതുമായി ബന്ധപ്പെട്ട് വിശദീകരണം തേടില്ല.
അത്തരം കാര്യങ്ങളില്‍ തന്ത്രിക്ക് അവകാശമുണ്ടെന്നും ബോര്‍ഡ് നേരത്തേ വ്യക്തമാക്കിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

പൊലീസ് സുരക്ഷയില്‍ നിയമപഠനം,ധര്‍മ്മടത്ത് പിണറായിയെ നേരിടാന്‍ യുവ നേതാവിനെ ഇറക്കി കോണ്‍ഗ്രസ്; ആരാണ് അബ്ദുള്‍ റഷീദ്?

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കും, യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരന്‍' പിടിയില്‍

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു,3163 പേർ വിജയിച്ചു;വിജയ ശതമാനം 15.59

'ഇറാൻ ഒരു ഭീഷണിയും ഉയർത്തിയിട്ടില്ല, ഈ യുദ്ധം അം​ഗീകരിക്കാൻ കഴിയില്ല'; ട്രംപിന് കനത്ത തിരിച്ചടി; യുഎസ് ഭീകരവിരുദ്ധ വിഭാ​ഗം മേധാവി രാജിവച്ചു

SCROLL FOR NEXT