Kerala

'ദേവികയെ ഓര്‍ത്ത് അഭിമാനം'; അതിര്‍ത്തികള്‍ ഭേദിച്ച പാട്ടിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം, അതും മലയാളത്തില്‍!

ഹിമാചല്‍പ്രദേശിലെ നാടോടി ഗാനം പാടി ദേശീയശ്രദ്ധ നേടിയ മലയാളി പെണ്‍കുട്ടിയായ ദേവികയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശിലെ നാടോടി ഗാനം പാടി ദേശീയശ്രദ്ധ നേടിയ മലയാളി പെണ്‍കുട്ടിയായ ദേവികയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ദേവിക എന്ന കുട്ടിയെ ഓര്‍ത്ത് അഭിമാനം! അവളുടെ ശ്രുതിമധുരമായ ആലാപനം 'ഏക ഭാരതം ശ്രേഷ്ഠഭാരതത്തിന്റെ' അന്തസത്ത ശക്തിപ്പെടുത്തുന്നു!'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മലയാളത്തിലാണ് ഒന്‍പതാംക്ലാസുകാരിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്. 

'ചംപാ കിത്തനി ദൂര്‍' എന്ന് തുടങ്ങുന്ന ഹിമാചലിന്റെ തനത് നാടോടി ഗാനമാണ് ദേവിക പാടി ഹിറ്റാക്കിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ നാല്‍പ്പത് ലക്ഷം പേരാണ് ദേവികയുടെ ഗാനം കണ്ടത്. ഗാനം ശ്രദ്ധിച്ച ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂറും ദേവികയെ അഭിനന്ദിച്ചിരുന്നു. അദ്ദേഹം ദേവികയെ ഹിമാചലിലേക്ക് ക്ഷണിക്കുകയും ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വരാന്തയില്‍ പോലും കോണ്‍ഗ്രസ് കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ പ്രമേയം

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT