Kerala

ദേശീയഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ഒരു മാസത്തിനകം ജോലി നല്‍കുമെന്ന് മന്ത്രി മൊയ്തീന്‍

ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ 68 കായികതാരങ്ങള്‍ക്ക് ഒരു മാസത്തിനകം ജോലിനല്‍കുമെന്ന് കായിക മന്ത്രി എസി മൊയ്തീന്‍ - സംസ്ഥാനത്തെ മുഴുവന്‍ കായികതാരങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തും

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ 68 കായികതാരങ്ങള്‍ക്ക് ഒരു മാസത്തിനകം ജേതാക്കള്‍ക്ക്  ജോലി നല്‍കുമെന്ന് കായിക മന്ത്രി എസി മൊയ്തീന്‍. തൃശൂരില്‍ ഓപ്പറേഷന്‍ ഒളിമ്പിയ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടാതെ സംസ്ഥാനത്തെ മുഴുവന്‍ കായികതാരങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കായിക കേരളത്തിന്റെ മുന്നേറ്റത്തിന് സാധ്യമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തും. പണമില്ലെന്ന കാരണം കായികരംഗത്തെ വികസനത്തിന് തടസമാകില്ലെന്നും മന്ത്രി പറഞ്ഞു. ലോക കായിക മേളയില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന കായികതാരങ്ങളെ വാര്‍ത്തെടുക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും മന്ത്രി പറഞ്ഞു. 

ഫുട്‌ബോള്‍താരം സി കെ വിനീതിനെ ഏജീസ് ഓഫീസിലെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തോട് അനുകൂല പ്രതികരണമല്ല കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. എന്നാല്‍, മികച്ച കായികതാരങ്ങളെ സംരക്ഷിക്കുകയെന്നതിന്റെ ഭാഗമായി വിനീതിന് കേരളസര്‍ക്കാര്‍ ജോലി നല്‍കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോക്കിയില്‍ കരുത്തുകാട്ടി ഇന്ത്യ; സ്വര്‍ണ മെഡലുകള്‍ 21, നാലാമത്

500 മീറ്റര്‍ നീളം, 'L' ആകൃതിയിലുള്ള ഫിഷറി ബെര്‍ത്ത്, വിഴിഞ്ഞത്ത് പുതിയ ഫിഷിങ് ഹാര്‍ബര്‍

ബംഗളൂരിലേക്ക് വണ്ടി കയറുന്നവര്‍ ജാഗ്രതൈ...!!! "ഒരു ലക്ഷം രൂപ മാസവരുമാനമില്ലെങ്കില്‍ പാപ്പരാകും"; വീഡിയോ

'ആട്ടിന്‍കുട്ടിയെ അറുത്ത് ഭക്ഷിച്ചവര്‍ അറിയണം അതിനൊരു ഇടയന്‍ ഉണ്ടായിരുന്നു': റീല്‍സുമായി അടൂര്‍ പ്രകാശ്; 'ഇനി ബിജെപിയിലേക്കാണോ?'

വ്യാജ സന്ദേശങ്ങളും ഇമെയിലുകളും, വോയ്‌സ് ക്ലോണിങ് വഴി വ്യാജശബ്ദം; എഐ തട്ടിപ്പുകളില്‍ ദുബൈയില്‍ മുന്നറിയിപ്പ്