11. 34 :പുതിയ തസ്തികകള്‍ ഇല്ല, ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കും
11. 32 : സേവന നികുതി അഞ്ചു ശതമാനം കൂട്ടി
11.31 : ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി
11.30 : സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിദേശ യാത്രക്ക് നിയന്ത്രണം
11.29 : സര്‍ക്കാര്‍ വാഹനങ്ങള്‍ വാങ്ങുന്നതിനും നിയന്ത്രണം
11.27 : സര്‍ക്കാര്‍ വാഹനങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം
11.25 : പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചവര്‍ നിശ്ചിത സമയപരിധിക്കകം പിഴ അടച്ചാല്‍ വാഹനം കണ്ടുകെട്ടില്ല
11.24 : വ്യാജമേല്‍വിലാസം നല്‍കി ഉപയോഗിക്കുന്ന വാഹന ഉടമകല്‍ക്ക് ആംനസ്റ്റി സ്‌കീം
11.22 : ടിപ്പര്‍ ലോറികളുടെ ത്രൈമാസ നികുതിയില്‍ 35 ശതമാനം വര്‍ധന
11.21 : ഓട്ടോറിക്ഷകളുടെ വാര്‍ഷിക നികുതി 450 രാപയാക്കി കുറച്ചു
11.20 : 400 രൂപ വരെയുള്ള വിദേശമദ്യത്തിന്റെ നികുതി 200 ശതമാനമാക്കി. 400 രൂപക്ക് മുകളിലുള്ള മദ്യത്തിന് 210 ശതമാനം നികുതി
11.19 : ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ വില കൂടും, സെസ്സ് ഒഴിവാക്കി നികുതി കൂട്ടി
11.18 : ബിയറിന്റെ നികുതി 70 ശതമാനത്തില്‍ നിന്ന് 100 ശതമാനമാക്കും
11.17 : കൂടുതല്‍ തൊഴിലവസരങ്ങല്‍ ഉറപ്പുവരുത്താന്‍ എട്ടുകോടി
11.15 : പ്രവാസികളുടെ പുനരധിവാസത്തിന് 17 കോടി
11.14 : പ്രവാസി ചിട്ടിയില്‍ നിന്ന് വട്ടമെത്തുന്ന തുക ഉപയോഗിച്ച് പെന്‍ഷന്‍ പദ്ധതി
11.12 : ഇതര സംസ്ഥാന തൊഴിലാളികള്‍ ഇനി മുതല്‍ അതിഥി തൊഴിലാളികള്‍
11.11 :നോര്‍ക്കയുടെ നേതൃത്വത്തില്‍ ജോബ് പോര്‍ട്ടല്‍
11.10 :പ്രവാസി മേഖലക്ക് 80 കോടി
11.09 :കാസര്‍കോട് പാക്കേജിന് 95 കോടി
11.08 :വയനാട് പാക്കേജിന് 28 കോടി
11.07 :ശബരിമല മാസ്റ്റര്‍ പ്ലാനിന് 28 കോടി
11.06 :സഹകരണ മേഖലക്ക് 155 കോടി
11.05 :തദ്ദേശഭരണത്തിന് 7000 കോടി
11.04 :ശുചിത്വ മിഷന് 85 കോടി
11.03 : കലാ സാംസ്‌കാരിക മേഖലക്ക് 144 കോടി
11.02 : എകെജി സ്മാരകത്തിന് 10 കോടി
11.01 : ഐടിഐകള്‍ക്ക് 55 കോടി
11.00 : ഐഎച്ച്ആര്‍ഡിക്ക് 20 കോടി
10.59: അന്തര്‍ സംസ്ഥാന സര്‍വകലാശാല സെന്ററുകള്‍ക്ക് 7.5 കോടി
10.58: പൈതൃക കോളേജുകള്‍ക്ക് 10 കോടി
10.57: ഉന്നത വിദ്യാഭ്യാസത്തിന് 789 കോടി
10.56: സ്റ്റാര്‍ട്ട് അപ്പ് മിഷനുമായി സഹകരിച്ച് വാട്ടര്‍ അതോറിട്ടി ഇന്നവേഷന്‍ സ്‌കീം
10.55: മോട്ടോര്‍ വാഹനവകുപ്പിന് 18 കോടി
10.54: റോഡ് സുരക്ഷയ്ക്ക് 10 കോടി
10.53: 2000 പുതിയ ബസുകള്‍, കിഫ്ബി ഫണ്ടുപയോഗിച്ച് 1000 ബസുകള്‍ ഉടന്‍ നിരത്തിലിറക്കും
10.52: ആറു മാസത്തിനുള്ളില്‍ കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ കടവും സര്‍ക്കാര്‍ നല്‍കും
10.51:കെഎസ്ആര്‍ടിസിക്ക് 1000 കോടിയുടെ ഉപാധി രഹിത സഹായം
10.50:പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ സഹകരണ സംഘങ്ങളുമായി ചേര്‍ന്ന് കണ്‍സോര്‍ഷ്യം രൂപീകരിക്കും
10.49:കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടുശ്ശിക മാര്‍ച്ച് മാസത്തിനുള്ളില്‍ കൊടുത്തുതീര്‍ക്കും
10.48:കെഎസ്ആര്‍ടിസിയിലെ വരവും ചെലവും തമ്മിലുള്ള അന്തരം സര്‍ക്കാര്‍ നികത്തും
10.47:കെഎസ്ആര്‍ടിസിയെ മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കും. ലാഭത്തിലാകുന്നതുവരെ ഈ സംവിധാനം തുടരും
10.46:കെഎസ്ടിപി രണ്ടാം ഘട്ടത്തിന് 510 കോടി
10.45:പൊതുമരാമത്ത് വകുപ്പിന് 250 കോടിയുടെ അധിക സഹായം
10.44:42 പുതിയ റെയില്‍വേ ഓവര്‍ ബ്രിഡ്ജുകള്‍
10.43: റോഡുകള്‍ക്കും പാലങ്ങള്‍ക്കും 1454 കോടി
10.42: കാന്‍സര്‍ മരുന്നുകള്‍ കേരളത്തില്‍ നിര്‍മ്മിക്കും
10.41: കേരള ഇന്നവേഷന്‍ കൗണ്‍സിലിന് 20 കോടി
10.40: മണ്ഡല അടിസ്ഥാനത്തില്‍ നീര്‍ത്തട സംരക്ഷണ പദ്ധതി
ടൂറിസം മാര്‍ക്കറ്റിംഗിന് 82 കോടി
10.39: മൃഗപരിപാലന വകുപ്പിന് 324 കോടി
10.38: വനം വന്യജീവി സംരക്ഷണത്തിന് 248 കോടി
10.37: ടെക്‌നോ പാര്‍ക്-ടെക്‌നോ സിറ്റി എന്നിവയ്ക്ക് 84 കോടി
10.36: സ്റ്റാര്‍ട്ട് അപ്പ് മിഷന് 80 കോടി
10.35: നിര്‍ഭയ വീടുകള്‍ക്കായി 5 കോടി
10.34: വിള പ്രതിരോധത്തിന് 16 കോടി
10.33: നെല്ലുസംഭരണത്തിന് 5257 കോടി, ഏഴു രൂപ കേന്ദ്രവും 14 രൂപ സംസ്ഥാനവും
10.32: കാലാവസ്ഥാ വ്യതിയാന പഠനങ്ങള്‍ക്ക് 4.5 കോടി
10.31: പച്ചക്കറി വികസനത്തിന് 87 കോടി
10.30: ചെറുകിട ജലസേചന വകുപ്പിന് 187 കോടി
10.29: മണ്ണുജല സംരക്ഷണ വകുപ്പിന് 120 കോടി
10.28: ഭക്ഷ്യ സബ്‌സിഡിക്ക് 954 കോടി
10.27: വൃക്ഷത്തൈ വളര്‍ത്താന്‍ 14 കോടി
10.26: നെല്‍കൃഷി സബ്‌സിഡിക്ക് 60 കോടി, പാടശേഖര സമിതികളെ പാടങ്ങള്‍ ഏല്‍പ്പിക്കും
10.25: പുതിയ സംരംഭകരെ ആകര്‍ഷിക്കാന്‍ 52 കോടി
10.24 : ഭൂനികുതി വര്‍ധിപ്പിച്ചു. 2015 ലെ ഭൂനികുതി പുനഃസ്ഥാപിക്കും. ലക്ഷ്യമിടുന്നത് 100 കോടിയുടെ അധിക വരുമാനം
10.23: കൃഷി അനുബന്ധ പ്രവര്‍ത്തനത്തിന് 46 കോടി
10.21 : തരിശ് കൃഷിക്ക് 20 കോടി
10.20 : തരിശ് ഭൂമിയിലെ നെല്‍കൃഷിക്ക് 12 കോടി
10.19 : ജൈവകൃഷി പ്രോല്‍സാഹനത്തിന് 10 കോടി
10.18 : കയര്‍ വ്യവസായങ്ങളുടെ പുനഃസംഘടനയ്ക്ക് 1200 കോടി
10.17 : കയര്‍ മേഖലയില്‍ സ്വകാര്യ നിക്ഷേപത്തിന് നികുതി ഇളവ്
10.16 : പരമ്പരാഗത കയര്‍ മേഖലക്ക് 600 കോടി
10.15 : കശുവണ്ടി സ്വകാര്യ സ്ഥാപനങ്ങളിലും സംസ്‌കരിക്കും
10.13 : ആഫ്രിക്കന്‍ രാജ്യങ്ങളുമായി സഹകരിച്ച് തോട്ടണ്ടി സംഭരണത്തിന് 50 കോടി
10.12 : കയര്‍ മേഖലയില്‍ ദിവസക്കൂലി 600 രൂപയാക്കി. തേങ്ങയുടെ മൂന്നിലൊന്നും കയറാക്കി മാറ്റും
10.11 : കയര്‍ മേഖലക്ക് പ്രത്യേക പാക്കേജ്, ഇലക്ട്രോണിക് റാട്ടുകള്‍ സ്ഥാപിക്കും
10.10 : പട്ടികജാതി കോളനികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 100 കോടി
10.09 :പട്ടിക വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിന് മുന്‍ഗണന
10.08 :എസ് സി - എസ് ടി വിദ്യാഭ്യാസ ആനുകൂല്യം 25 ശതമാനം വര്‍ധിപ്പിക്കും
10.07 :എസ് സി -എസ് ടി വിഭാഗത്തിന് 2859 കോടി
10.06 :കുടുംബശ്രീക്ക് 200 കോടി, 20 ഇന പരിപാടി നടപ്പാക്കും
10.05 :ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമത്തിന് 10 കോടി
10.04 :സ്തീ സുരക്ഷയ്ക്ക് 50 കോടി
10.03 :എറണാകുളത്ത് ഷീ ലോഡ്ജ്
10.02 :വനിതാക്ഷേമത്തിന് 1267 കോടി
10.01 :അനര്‍ഹര്‍ വാങ്ങിയ പെന്‍ഷന്‍ തിരിച്ചുപിടിക്കും
10.00 :ക്ഷേമ പെന്‍ഷനുള്ള നിബന്ധന പുതുക്കി, ആദായനികുതി നല്‍കുന്നവര്‍, രണ്ടേക്കറില്‍ കൂടുതല്‍ ഭൂമി, 1200 ച.മീ വീട്, കാര്‍ തുടങ്ങിയ ഉള്ളവര്‍ക്ക് പെന്‍ഷന് അര്‍ഹതയില്ല.
09.59 :എന്‍ഡോസള്‍ഫാന്‍ ആദ്യഘട്ട പാക്കേജ് 50 കോടി, പദ്ധതി പൂര്‍ണമായും നടപ്പാക്കും
09.58 :അംഗപരിമിതരുടെ മക്കളുടെ വിവാഹ ധനസഹായം 30,000 രൂപയാക്കി ഉയര്‍ത്തി
09.57 :പൊതുവിദ്യാഭ്യാസത്തിന് 970 കോടി
09.56 :പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ കമ്പ്യൂട്ടര്‍ ലാബ് സൗകര്യം
09.55 :സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കായി മാസ്റ്റര്‍ പ്ലാന്‍, സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് 33 കോടി
09.54 :200 പഞ്ചായത്തുകളില്‍ ബഡ്‌സ് സ്‌കൂള്‍
09.53 :സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്തും, 4775 സ്‌കൂളുകളില്‍ 40,000 ക്ലാസ്മുറികള്‍ സ്മാര്‍ട്ട് ക്ലാസുകളാക്കും
09.52 : 4,21,000 ഭവനരഹിതര്‍ക്ക് 4 ലക്ഷം രൂപയുടെ വീട്
09.51 : മാനസികാരോഗ്യ പരിപാലനത്തിന് 17 കോടി
09.50 :അപകട ചികില്‍സ കുറ്റമറ്റതാക്കാന്‍ നടപടി
09.49 :പൊതു ആരോഗ്യ സംരക്ഷണത്തിന് 1685 കോടി
09.48 :ആശാവര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 2000 രൂപ വര്‍ധന
09.47 :ലോട്ടറിയില്‍ നിന്നുള്ള വരുമാനം ആരോഗ്യസുരക്ഷയ്ക്ക് വിനിയോഗിക്കും
09.46 :എല്ലാവര്‍ക്കും ആരോഗ്യ സുരക്ഷാ പദ്ധതി
09.45 :മൊബൈല്‍ ആപ്പു വഴി ആംബുലന്‍സ് സൗകര്യം
09.44 :മെഡിക്കല്‍ കോളേജുകളില്‍ കൂടുതല്‍ നിയമനം, 550 ഡോക്ടര്‍മാരെയും 1750 നഴ്‌സുമാരെയും നിയമിക്കും
09.43 :എല്ലാ മെഡിക്കല്‍ കോളേജുകളിലും ഓങ്കോളജി ഡിപ്പാര്‍ട്ടുമെന്റ്
09.42 :എല്ലാ താലൂക്ക് ആശുപത്രികളിലും ട്രോമാ കെയര്‍ സെന്ററുകള്‍
09.41 :എല്ലാ ജില്ലാ ആശുപത്രികളിലും കാര്‍ഡിയോളജി ബ്ലോക്ക്
09.40 :കിഫ്ബി വഴി 20,000 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിയായി
09.39 :ലൈഫ് പാര്‍പ്പിട പദ്ധതിക്ക് 2500 കോടി
09.37 :മലബാര്‍ കാന്‍സര്‍ സെന്ററിനെ ആര്‍സിസി നിലവാരത്തിലാക്കും
09.36 :കൊച്ചിയില്‍ പരുതിയ കാന്‍സര്‍ സെന്റര്‍
09.35 :വിപണി ഇടപെടലിന് 260 കോടി
09.34 :തെരഞ്ഞെടുത്ത റേഷന്‍ കടകള്‍ മാര്‍ജിന്‍ ഫ്രീ ഷോപ്പുകളാക്കും
09.33 :കുടുംബശ്രീ കോഴിയിറച്ചി പഞ്ചായത്തുകളില്‍
09.32 :വിശപ്പ് രഹിത പദ്ധതിക്ക് 20 കോടി; വിശന്നിരിക്കുന്ന ആരും കേരളത്തില്‍ ഉണ്ടാകില്ലെന്ന് മൂന്നുവര്‍ഷത്തിനകം ഉറപ്പാക്കും
09.31 : ഭക്ഷ്യസുരക്ഷയ്ക്ക് 954 കോടി
09.30 : പ്രവാസി ചിട്ടി ഏപ്രില്‍ മുതല്‍, ചിട്ടിയില്‍ ചേരുന്നവര്‍ക്ക് പെന്‍ഷന്‍
09.29 : കെഎസ്എഫ്ഇയുടെ ചിട്ടി ഈ വര്‍ഷം ആരംഭിക്കും
09.28 : കിഫ്ബിയില്‍ ചേരുന്നവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി പെന്‍ഷന്‍
09.26 : കിഫ്ബിയില്‍ ചേരുന്നവര്‍ക്ക് അപകടഇന്‍ഷുറന്‍സ്
09.25 : ബോണ്ടുകള്‍ വഴി ധനസമാഹരണം നടത്തും
09.23 :കിഫ്ബിയുടെ ഭാവിയില്‍ ആശങ്ക വേണ്ട
09.21 :ഈവര്‍ഷം റവന്യൂ കമ്മി 3.1 ശതമാനമാക്കി നിര്‍ത്തും
09.20 :പദ്ധതിയേതര ചെലവ് 24 ശതമാനം കൂടി
09.19 :പദ്ധതി ചെലവ് 22 ശതമാനം കൂടി
09.17 :നികുതി വരവ് 86000 കോടി
09.16 :സംസ്ഥാനത്തെ ധനസ്ഥിതി മോശം
09.15 : ജിഎസ്ടി വന്നിട്ടും വാറ്റിന് സമാനമായ നികുതി ഘടനയാണ് സംസ്ഥാനത്ത്
09.14 : ജിഎസ്ടിയില്‍ നേട്ടമുണ്ടായത് വന്‍കിടക്കാര്‍ക്ക്
09.13 : ജിഎസ്ടി നേട്ടമാകുമെന്ന പൊതുധാരണ തെറ്റി, ഉദ്ദേശിച്ച പോലുള്ള നേട്ടം കിട്ടിയില്ല
09.12 : തുറമുഖ വികസനത്തിന് 584 കോടി
09.11: നോട്ടുനിരോധനം ഓഖി ദുരന്തത്തിന് സമാനം
09.10: മല്‍സ്യബന്ധന തുറമുഖങ്ങള്‍ക്കായി നബാര്‍ഡില്‍ നിന്ന് വായ്പയെടുക്കും
09.09: മല്‍സ്യ മേഖലയ്ക്ക് 600 കോടി
09.08: തീരദേശ സ്‌കൂളുകളുടെ നവീകരണവും പാക്കേജില്‍
09.07 : കിഫ്ബി പദ്ധതിയില്‍ തീരദേശത്തിന് 900 കോടി
09.06: കിഫ്ബി പദ്ധതിയില്‍ തീരദേശക്ക് കുടുംബാരോഗ്യ പദ്ധതി
09.04 :കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങുമ്പോള്‍ തീരദേശത്തിന് മുന്‍ഗണന നല്‍കും. തീരദേശത്ത് സൗജന്യ വൈ ഫൈ സൗകര്യം
09.03 : തീരദേശത്തെ ഹരിതവല്‍ക്കരണത്തിന് 150 കോടി
09.02 : ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശ വികസനത്തിന് 2000 കോടിയുടെ പാക്കേജ്
09.00 : 2018-19 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരണം ധനമന്ത്രി ഡോ തോമസ് ഐസക്ക് നിയമസഭയില്‍ ആരംഭിച്ചു. കേരളത്തിന്റെ 69-ാമത്തെയും പിണറായി വിജയന്‍ സര്‍ക്കാറിന്റെ മൂന്നാമത്തെയും ബജറ്റാണ് ധനമന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates