Kerala

നടക്കുന്നത് ഗൂഢാലോചന, യുവതികളെത്തിയാല്‍ നട അടയ്ക്കണമെന്ന് പന്തളം കൊട്ടാരം;  പ്രതികരിക്കുന്നില്ലെന്ന് തന്ത്രി

ആചാര ലംഘനം ഉണ്ടായാല്‍ നട അടയ്ക്കണമെന്ന് പന്തളം കൊട്ടാരം ശബരിമല തന്ത്രിയോട് ആവശ്യപ്പെട്ടു. തങ്ക അങ്കി ഘോഷയാത്ര ആരംഭിച്ചു കഴിഞ്ഞുള്ള ഈ യാത്ര ഗൂഢാലോചനയുടെ ഭാഗമാണെന്നും കൊട്ടാരം ആരോപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്


പന്തളം:  ആചാര ലംഘനം ഉണ്ടായാല്‍ നട അടയ്ക്കണമെന്ന് പന്തളം കൊട്ടാരം ശബരിമല തന്ത്രിയോട് ആവശ്യപ്പെട്ടു. മണ്ഡല പൂജയ്ക്ക് ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. തങ്ക അങ്കി ഘോഷയാത്ര ആരംഭിച്ചു കഴിഞ്ഞുള്ള ഈ യാത്ര ഗൂഢാലോചനയുടെ ഭാഗമാണെന്നും കൊട്ടാരം ആരോപിച്ചു. തന്ത്രിയെ നേരിട്ട് ഫോണില്‍ ലഭ്യമാവാത്തതിനാല്‍ ദൂതന്‍ വഴി വിവരം അറിയിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

 എന്നാല്‍ യുവതികള്‍ മലകയറി എത്തുന്ന വിഷയത്തില്‍ തത്കാലം പ്രതികരിക്കുന്നില്ലെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. തുലാമാസ പൂജാ സമയത്ത് സ്ത്രീകള്‍ സന്നിധാനത്തെത്തിയപ്പോള്‍ നട അടയ്ക്കുമെന്ന് തന്ത്രി പറഞ്ഞത് വിവാദമായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു