Kerala

നടനും തബലിസ്റ്റുമായ ഹരി നാരായണൻ അന്തരിച്ചു

തബല-മൃദംഗ വാദകന്‍, ഡോക്യുമെന്ററി സംവിധായകന്‍, നടന്‍ എന്നിനിലകളിലും അദ്ദേഹം പ്രശസ്തനാണ്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നാടക സിനിമാ നടനും തബലിസ്റ്റുമായ ഹരിനാരായണന്‍ അന്തരിച്ചു. 57 വയസായിരുന്നു.ഇന്ന് വൈകിട്ട് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അദ്ദേഹത്തിന്റെ അന്ത്യം.

തബല-മൃദംഗ വാദകന്‍, ഡോക്യുമെന്ററി സംവിധായകന്‍, നടന്‍ എന്നി നിലകളിലും അദ്ദേഹം പ്രശസ്തനാണ്. പ്രശസ്ത സംവിധായകന്‍ ജോണ്‍ ഏബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന ചിത്രത്തിലെ ഹരി എന്ന കഥാപാത്രമാണ് ഹരി നാരായണനെ ശ്രദ്ധേയനാക്കിയത്. 

ജോൺ എബ്രഹാമിന്റെ അടുത്ത സുഹൃത്തായിരുന്നു. നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമി, മസാല റിപ്പബ്ലിക്, കിസ്മത്, ചാര്‍ളി എന്നി മലയാള സിനിമകള്‍ക്ക് പുറമേ നിരവധി തെലുങ്ക്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT