Kerala

നടയടച്ചിട്ടാൽ കോടതിയലക്ഷ്യമാവില്ലേ? അടച്ചിടുമെന്നു പ്രഖ്യാപിക്കും മുമ്പ് തന്ത്രി വിളിച്ചെന്ന് ശ്രീധരൻ പിള്ള 

ത​ന്ത്രി​സ​മൂ​ഹ​ത്തി​ന്​ കൂ​ടു​ത​ൽ വി​ശ്വാ​സം ബി.​ജെ.​പി​യി​ലും അ​തിന്റെ പ്ര​സി​ഡ​ൻ​റി​ലു​മു​ണ്ടെ​ന്നും​ ശ്രീ​ധ​ര​ൻ​പി​ള്ള

Author : സമകാലിക മലയാളം ഡെസ്ക്

കോ​ഴി​ക്കോ​ട‌്: തുലാമാസ  പൂജയ്ക്കിടെ, ആചാരലംഘനമുണ്ടായാൽ നട അടച്ചിടുമെന്ന് പ്രഖ്യാപിക്കും മുമ്പ് തന്ത്രി കണ്ഠര് രാജീവര്  തന്നെ വിളിച്ചിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. നടയടച്ചിട്ടാൽ കോടതിയലക്ഷ്യമാവില്ലേ എന്ന ആശങ്കയിലാണ് തന്ത്രി വിളിച്ചത്. കോടതിയലക്ഷ്യം നിലനിൽക്കില്ലെന്നു താൻ പറ‍ഞ്ഞതായും ശ്രീധരൻ പിള്ള വ്യക്തമാക്കി. യു​വ​മോ​ർ​ച്ച സം​സ്ഥാ​ന സ​മി​തി യോ​ഗം ഉ​ദ‌്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഏ​റെ അ​സ്വ​സ്ഥ​നാ​യാ​ണ്​ ത​ന്ത്രി വി​ളി​ച്ച​ത്. ന​ട​യ​ട​ച്ചി​ട്ടാ​ൽ കോ​ട​തി​യ​ല​ക്ഷ്യ​മാ​വി​ല്ലേ എ​ന്ന‌് ചോ​ദി​ച്ചു. തി​രു​മേ​നി ഒ​റ്റ​ക്ക​​ല്ലെ​ന്നും കോ​ട​തി​യ​ല​ക്ഷ്യം നി​ല​നി​ൽ​ക്കി​ല്ലെ​ന്നും ഞാ​ൻ പ​റ​ഞ്ഞു. കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സ‌് എ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ ആ​ദ്യം ഞ​ങ്ങ​ളു​ടെ പേ​രി​ലാ​കും. പ​തി​നാ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളും കൂ​ടെ​യു​ണ്ടാ​കും. തി​രു​മേ​നി ഒ​റ്റ​ക്ക​ല്ല എ​ന്ന ഒ​റ്റ​വാ​ക്ക‌് മ​തി എ​ന്നു​പ​റ​ഞ്ഞാ​ണ‌് ന​ട അ​ട​ച്ചി​ടു​മെ​ന്ന തീ​രു​മാ​നം ത​ന്ത്രി എ​ടു​ത്ത​ത‌്. അതാ​ണ‌് പൊ​ലീ​സി​നെ​യും ഭ​ര​ണ​കൂ​ട​ത്തെ​യും അ​ങ്ക​ലാ​പ്പി​ലാ​ക്കി​യ​ത‌്- ശ്രീധരൻ പിള്ള പറഞ്ഞു. 

എ​ന്നെ ഒ​ന്നാം​പ്ര​തി​യും ത​ന്ത്രി​യെ ര​ണ്ടാം പ്ര​തി​യു​മാ​ക്കി കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സ‌് ഫ​യ​ൽ ചെ​യ്യു​ക​യാ​ണ‌് സിപി​എ​മ്മു​കാ​ർ. വി​ശേ​ഷ​പൂ​ജ​ക്കാ​യി തി​ങ്ക​ളാ​ഴ‌്ച വീ​ണ്ടും ന​ട തു​റ​ക്കു​മ്പോ​ൾ യു​വ​തി​ക​ൾ ക​യ​റി​യാ​ൽ ത​ന്ത്രി അ​തേ​പോ​ലെ ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ത​ന്ത്രി​സ​മൂ​ഹ​ത്തി​ന്​ കൂ​ടു​ത​ൽ വി​ശ്വാ​സം ബി.​ജെ.​പി​യി​ലും അ​തിന്റെ പ്ര​സി​ഡ​ൻ​റി​ലു​മു​ണ്ടെ​ന്നും​ ശ്രീ​ധ​ര​ൻ​പി​ള്ള പ​റ​ഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

കുത്തിവയ്പ്പിന് പിന്നാലെ രോഗി മരിച്ചു; സൗദിയില്‍ മലയാളി നഴ്‌സിനും ഡോക്ടര്‍ക്കും കടുത്ത ശിക്ഷ

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു: ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍

SCROLL FOR NEXT