Kerala

നടി അക്രമിക്കപ്പെട്ട കേസ്; ഒരാള്‍കൂടി പിടിയില്‍; ചോദ്യം ചെയ്യലിനു സഹകരിക്കാതെ സുനി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി പിടിയിലായി. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കു ജയിലില്‍ നിന്നു ഫോണ്‍വിളിക്കുള്ള ഒത്താശകള്‍ ചെയ്തായാളാണ് പിടിയിലായത്. ജയിലില്‍ പള്‍സറിനൊപ്പം സഹതടവുകാരനായിരുന്ന കോട്ടയം സ്വദേശി സുനിയാണ് അറസ്റ്റിലായത്.

അതേസമയം, പോലീസിന്റെ ചോദ്യം ചെയ്യലില്‍ സുനി സഹകരിക്കുന്നില്ലെന്നും സൂചനയുണ്ട്. ജയില്‍ ആരാണ് ഫോണ്‍ എത്തിച്ചു നല്‍കിയതെന്നുള്ള ചോദ്യത്തിന് കൃത്യമായ ഉത്തരം പള്‍സര്‍ സുനി നല്‍കിയിട്ടില്ല. ഓരോ സമയത്തും ഉത്തരങ്ങള്‍ മാറ്റിമാറ്റിയാണ് ഇക്കാര്യത്തില്‍ പോലീസിനു സുനി ഉത്തരം നല്‍കുന്നത്. 

നാദിര്‍ഷയെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ജയിലില്‍നിന്നു ഫോണ്‍ വിളിച്ചിട്ടുണ്ടെന്ന് സുനി സമ്മതിച്ചിട്ടുണ്ട്. പണത്തിനു വേണ്ടി ഇവരെ രണ്ടുപേരെയും ഫോണ്‍ വിളിച്ചിരുന്നു. അപ്പുണ്ണിയെ ആദ്യം വിളിച്ചതു മൊബൈല്‍ ഫോണില്‍ നിന്നല്ലെന്നും പള്‍സര്‍ വ്യക്തമാക്കി. നാദിര്‍ഷയെയും അപ്പുണ്ണിയെയും ഫോണില്‍ വിളിച്ചെന്നു പള്‍സര്‍ സമ്മതിച്ചതോടെ ഇവരെ മൂന്നു പേരെയും ഒരുമിച്ചു ചോദ്യം ചെയ്യും.

പിടിയിലായ കോട്ടയം സ്വദേശി സുനിയില്‍ നിന്നും കേസുമായി ബന്ധപ്പെട്ടു നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

തൃശ്ശൂരിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് ലഹരിസംഘം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

SCROLL FOR NEXT