Kerala

നടി ആക്രമിക്കപ്പെട്ട കേസില്‍ പിസി ജോര്‍ജിനോ അടുപ്പക്കാര്‍ക്കോ പങ്കുണ്ടെന്ന് ആനി രാജ

ദിലീപിന്റെ പെയ്ഡ് ഏജന്റ് എന്ന നിലയിലാണ് പിസി ജോര്‍ജ് സംസാരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനോ അദ്ദേഹത്തിന്റെ അടുത്തയാള്‍ക്കോ ബന്ധമുണ്ടെന്നു സംശയിക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. ഈ കേസുമായി ബന്ധപ്പെട്ട് ജോര്‍ജ് നടത്തുന്ന പരാമര്‍ശങ്ങള്‍ ഇത്തരമൊരു സൂചനയാണ് നല്‍കുന്നതെന്ന് ആനി രാജ പറഞ്ഞു.

ദിലീപിന്റെ പെയ്ഡ് ഏജന്റ് എന്ന നിലയിലാണ് പിസി ജോര്‍ജ് സംസാരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയെ അപഹസിക്കുന്ന വിധത്തില്‍ സംസാരിക്കുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കണം. രണ്ടു സംശയങ്ങളാണ് പിസി ജോര്‍ജിന്റെ പരാമര്‍ശങ്ങളിലൂടെ ഉണ്ടാവുന്നത്. ഒന്നുകില്‍ പിസി ജോര്‍ജ് ദിലീപിന്റെ പെയ്ഡ് ഏജന്റാണ്. ജോര്‍ജിനോ ജോര്‍ജിനോട് അടുപ്പമുള്ള ആര്‍ക്കോ ഈ കേസുമായി ബന്ധമുണ്ടെന്ന സംശമാണ് രണ്ടാമത്തേത്. ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ കേസെടുക്കുകയാണ് വേണ്ടതെന്ന് ആനി രാജ പറഞ്ഞു.

സ്ത്രീകളെ അപഹസിക്കുന്ന വിധത്തില്‍ നിരന്തരമായി പ്രസ്താവന നടത്തുന്ന പിസി ജോര്‍ജിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ടിഎന്‍ സീമ എംപി ആവശ്യപ്പെട്ടു. ഈ കേസുമായി ബന്ധപ്പെട്ട് നിരന്തരമായി അവഹേളനപരമായ പരാമര്‍ശങ്ങള്‍ നടത്തുകയാണ് പിസി ജോര്‍ജ്. ഇതിനു കിട്ടുന്ന പ്രചാരണം വലിയ കാര്യമായാണ് അദ്ദേഹം കരുതുന്നത്. ഇതിന് അറുതി വരുത്തേണ്ടതുണ്ടെന്ന് ടിഎന്‍ സീമ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!