Kerala

നടി ആക്രമിക്കപ്പെട്ട കേസില്‍ സ്വന്തം സ്ഥാനമാനങ്ങള്‍ തൃജിച്ചും പോരാടുമെന്ന് പി.ടി.തോമസ്

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചാല്‍ സ്വന്തം സ്ഥാനമാനങ്ങള്‍ തൃജിച്ചും കേസിന്റെ അവസാനം കാണാന്‍ ശ്രമിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചാല്‍ സ്വന്തം സ്ഥാനമാനങ്ങള്‍ തൃജിച്ചും കേസിന്റെ അവസാനം കാണാന്‍ ശ്രമിക്കുമെന്ന് പി.ടി.തോമസ് എംഎല്‍എ. കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി കൊടുത്തതിന് ശേഷമായിരുന്നു മാധ്യമപ്രവര്‍ത്തകരോടുള്ള പി.ടി.തോമസിന്റെ പ്രതികരണം. 

നേരത്തെ കേസ് അന്വേഷണം സിബിഐയ്ക്ക് വിടണം എന്ന ആവശ്യം താന്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തില്‍ ഇപ്പോള്‍ വിശ്വാസമുണ്ട്.. തന്റെ മണ്ഡലത്തില്‍ നടന്ന കുറ്റകൃത്യമാണ് ഇത്. കുറ്റകൃത്യം തെളിയിക്കാന്‍ എല്ലാ ശ്രമവും തുടരുമെന്നും പി.ടി.തോമസ് പറഞ്ഞു. 

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്‍വര്‍ സാദത്ത്, മുകേഷ് എന്നീ എംഎല്‍എമാരില്‍ നിന്നും അന്വേഷണ സംഘം നേരത്തെ മൊഴി എടുത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT