Kerala

നടി ആക്രമിക്കപ്പെട്ട സംഭവം; എംഎല്‍എമാരില്‍ നിന്നും മൊഴി എടുക്കും

തിരുവനന്തപുരത്ത് വെച്ചായിരിക്കും മൊഴി എടുക്കുക

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  നടി ആക്രമിക്കപ്പെട്ട കേസില്‍ എംഎല്‍എമാരായ പി.ടി.തോമസ്, അന്‍വര്‍ സാദത്ത് എന്നിവരില്‍ നിന്നും അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കും. തിരുവനന്തപുരത്ത് വെച്ചായിരിക്കും മൊഴി എടുക്കുക. 

തിരുവനന്തപുരത്ത് എത്താന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇരുവര്‍ക്കും നോട്ടീസ് നല്‍കി. ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും, നടി ആക്രമിക്കപ്പെട്ടതിന് തൊട്ടുടുത്ത ദിവസം ദിലീപുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നുമാണ് അന്‍വര്‍ സാദത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍. എന്നാല്‍ ദിലീപ് തന്നോട് സഹായം ചോദിച്ചിട്ടില്ലെന്നും, സഹായിക്കാനുള്ള പരിമിതി ദിലീപിന് അറിയാമെന്നുമായിരുന്നു അന്‍വര്‍ സാദത്ത് മാധ്യമങ്ങളോട് പറഞ്ഞത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തന്നെ ചോദ്യം ചെയ്യാത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നായിരുന്നു പി.ടി.തോമസ് എംഎല്‍എയുടെ ആരോപണം. സംഭവം നടന്നതിന് മണിക്കൂറുകള്‍ക്ക് ശേഷം നടിയോട് സംസാരിച്ച വ്യക്തിയാണ് താന്‍. ഉത്തരവാദിത്തപ്പെട്ടൊരു ജനപ്രതിനിധി ആയിട്ട് എന്താണ് സംഭവിച്ചത് എന്ന് പൊലീസ് ഇതുവരെ ചോദിച്ചിട്ടില്ലെന്നും പി.ടി.തോമസ് പറഞ്ഞിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT