Kerala

നടി ആക്രമിക്കപ്പെട്ട സംഭവം; സിനിമാ മേഖലയില്‍ നിന്നുള്‍പ്പെടെയുള്ള കൂടുതല്‍ പേരെ ഇന്ന് ചോദ്യം ചെയ്യും

ദിലീപിനും നാദിര്‍ഷായ്ക്കും ഗൂഢാലോചനയിലുള്ള പങ്കിനെ കുറിച്ച് വ്യക്തത വരുത്തുന്നതിനാണ് കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമാ മേഖലയില്‍ നിന്നും ഉള്‍പ്പെടെയുള്ളവരെ അടക്കം കൂടുതല്‍ പേരെ ഇന്ന് ചോദ്യം ചെയ്‌തേക്കും. ദിലീപിനും നാദിര്‍ഷായ്ക്കും ഗൂഢാലോചനയിലുള്ള പങ്കിനെ കുറിച്ച് വ്യക്തത വരുത്തുന്നതിനാണ് കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നത്. 

ആലുവാ പൊലീസ് ക്ലബിലേക്ക് വിളിച്ചു വരുത്തിയായിരിക്കും ചോദ്യം ചെയ്യല്‍. ഇതുകൂടാതെ സുനില്‍ കുമാറിനേയും, വിഷ്ണു, വിപിന്‍ലാല്‍ എന്നിവരെ ചോദ്യം ചെയ്യുന്നതും അന്വേഷണ സംഘം തുടരും. ദിലീപിന് സുനില്‍ കുമാര്‍ ജയിലില്‍ നിന്നും അയച്ചതായി പറയപ്പെടുന്ന കത്ത് സുനിയും, ജയില്‍ അധികൃതരും ചേര്‍ന്ന് തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് എഴുതിപ്പിച്ചതായിരുന്നു എന്ന് വിപിന്‍ലാല്‍ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കാം എന്നായിരുന്നു മറ്റൊരു പ്രതിയായ വിഷ്ണു മാധ്യമങ്ങളോട് പറഞ്ഞത്. ഇവരുടെ പരസ്പര വിരുദ്ധമായ പ്രതികരണങ്ങള്‍ അന്വേഷണം വഴിതെറ്റിക്കാനാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇതിനാല്‍ കത്തിന്റെ കാര്യത്തില്‍ ഇവരെ കൂടുതല്‍ ചോദ്യം ചെയ്ത് വ്യക്തത വരുത്താനായിരിക്കും അന്വേഷണ സംഘത്തിന്റെ ശ്രമം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസ് 95 സീറ്റുകളില്‍ മത്സരിക്കും; കേരള കോണ്‍ഗ്രസില്‍ നിന്നും ഇടുക്കി, ഏറ്റുമാനൂര്‍ മണ്ഡലങ്ങള്‍ ഏറ്റെടുത്തു

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

SCROLL FOR NEXT