Kerala

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിപിഎം നേതാവിനും പങ്കെന്ന് പി.സി.ജോര്‍ജ്

മുകേഷിനെ കൂടാതെ ഒരു സിപിഎം നേതാവിന് കൂടി പങ്കുണ്ടെന്ന്‌ പി.സി.ജോര്‍ജ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരു സിപിഎം നേതാവിനും പങ്കുണ്ടെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. മുകേഷിനെ കൂടാതെ ഒരു സിപിഎം നേതാവിന് കൂടി പങ്കുണ്ടെന്ന ആരോപണമാണ് പി.സി.ജോര്‍ജ് ഉന്നയിച്ചിരിക്കുന്നത്. 

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുകേഷിന് പങ്കുണ്ടോ എന്ന് തനിക്ക് ശക്തമായ സംശയം ഉണ്ട്. എന്നാല്‍ കേസില്‍ ദിലീപ് തെറ്റുകാരന്‍ അല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും പി.സി.ജോര്‍ജ് പറഞ്ഞു. പ്രധാന പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടുന്നതിനുള്ള ആസൂത്രിത ശ്രമമാണ് ദിലീപിന്റെ അറസ്റ്റിന് പിന്നിലെന്നാണ് താന്‍ പറഞ്ഞത്. 

ദിലീപ് കുറ്റക്കാരനാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. നടി ആക്രമിക്കപ്പെട്ട കേസ് സിബിഐ അന്വേഷിക്കണം. ഇതിന് മുന്‍പ് നടിമാര്‍ക്ക് നേരെ അതിക്രമം ഉണ്ടായിട്ടും താരസംഘടനയായ അമ്മയും, സര്‍ക്കാരും ഒന്നും ചെയ്തില്ലെന്നും പി.സി.ജോര്‍ജ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരും; നീതി നടപ്പാക്കുക തന്നെ ചെയ്യും’

'തെരഞ്ഞെടുപ്പിന്റെ പേരിൽ എന്റെ ഹണിമൂൺ മുക്കരുത്!' അപേക്ഷയുമായി അധ്യാപിക കലക്ടറേറ്റിൽ

'ലീഗില്‍ തുടരും'; എല്‍ഡിഎഫിലേക്കെന്ന അഭ്യൂഹം തള്ളി അബ്ദുറഹിമാന്‍ രണ്ടത്താണി

10 സീറ്റുകളിൽ അനിശ്ചിതത്വം തുടരുന്നു, ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടിക ഇന്ന്

SCROLL FOR NEXT