Kerala

നടി ലക്ഷ്മി പ്രമോദിനെയും ഭര്‍ത്താവിനെയും ഉടന്‍ ചോദ്യം ചെയ്യില്ലെന്ന് ക്രൈംബ്രാഞ്ച്

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഇരുവരും കൊല്ലത്തെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരെ കാണാനായില്ല.

Author : സമകാലിക മലയാളം ഡെസ്ക്


കൊല്ലം: കൊട്ടിയത്തെ റംസിയുടെ ആത്മഹത്യാ കേസില്‍ സീരിയല്‍ നടി  ലക്ഷ്മി പ്രമോദിനെയും ഭര്‍ത്താവിനെയും ഉടന്‍ ചോദ്യംചെയ്യേണ്ടെന്ന് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഇരുവരും കൊല്ലത്തെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരെ കാണാനായില്ല.

കഴിഞ്ഞ ദിവസമാണ് ഇരുവര്‍ക്കും കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഒക്ടോബര്‍ 15ന് 12 മണിക്ക് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാനും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും ലക്ഷ്മി പ്രമോദുംഭര്‍ത്താവ് അസറുദ്ദീനും ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്യാനോ അറസ്റ്റ് രേഖപ്പെടുത്താനോ തയ്യാറായില്ല.

ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹൈക്കോടതിയിലെ ഹര്‍ജിയില്‍ തീരുമാനമായ ശേഷം ചോദ്യം ചെയ്യുന്നതിലേക്കും അറസ്റ്റിലേക്കും നീങ്ങിയാല്‍ മതിയെന്നാണ്ബ്രാഞ്ചിന്റെ തീരുമാനം. നിലവില്‍ ഇവരെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ജാമ്യത്തില്‍ വിടണമെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം, രണ്ട് ദിവസം ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിയിട്ടും ചോദ്യം ചെയ്യാന്‍ തയ്യാറാകാത്തതില്‍ കോടതിയെ സമീപിക്കാനാണ് ലക്ഷ്മി പ്രമോദിന്റെയും ഭര്‍ത്താവിന്റെയും തീരുമാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ഡല്‍ഹി പൊലീസ് വിമാനത്തിനുള്ളില്‍, ദീപ്കെ കസ്റ്റഡിയില്‍; നാടകീയ നീക്കം

'ജാതി, മത, വര്‍ഗീയത ഉണ്ടാകരുത്; പക്ഷേ രാഷ്ട്രീയം നമുക്ക് എല്ലാവര്‍ക്കും ഉണ്ടായിരിക്കണം'

ആംബിയന്റ് ലൈറ്റിങ്, കരുത്തുറ്റ എന്‍ജിന്‍; ടൊയോട്ട ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന്‍ വിപണിയില്‍, പ്രാരംഭ വില 36.51 ലക്ഷം രൂപ

'ഫോണിലൂടെ കുട്ടികൾക്ക് കിട്ടിയ സൂപ്പർ പവറാണ് ഇന്റർനെറ്റ്; അത് അപകടമല്ല, സാധ്യതകളാണ്'

ലക്ഷ്യം 30,200 കോടി രൂപ, ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് ജിയോ; 21ന് തുടക്കമാകും