Kerala

നടി വീണ്ടും അഭിനയലോകത്തേക്ക്; നാളെ മാധ്യമങ്ങളെ കാണും 

പൃഥ്യരാജ്  നായകനാകുന്ന പുതിയ ചിത്രത്തിലൂടെയാണ് നടി വീണ്ടും അഭിനയ രംഗത്തക്ക് തിരികെയെത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  കടത്തിക്കൊണ്ടുപോയി അക്രമത്തിനരയാകപ്പെട്ട നടി   വീണ്ടും അഭിനയ ലോകത്തേക്ക് തിരികെ വരുന്നു. പൃഥ്യരാജ്  നായകനാകുന്ന പുതിയ ചിത്രത്തിലൂടെയാണ് നടി വീണ്ടും അഭിനയ രംഗത്തക്ക് തിരികെയെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നടി ഫോര്‍ട്ട് കൊച്ചിയിലെ ലൊക്കേഷനിലെത്തി.

നടി ഇന്ന് മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചത് പൊലീസ് ഇടപെട്ടു തടഞ്ഞു. ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് മാധ്യമങ്ങളെ കാണും എന്നാണ് അറിയിച്ചിരിന്നത്. എന്നാല്‍ സംഭവത്തില്‍ പിടിയിലായവരുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടത്തും എന്ന കാരണത്താല്‍ മാധ്യമങ്ങളെ കാണുന്നത് ഒഴിവാക്കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു.നാളെ നടി മാധ്യമങ്ങളെ കാണും എന്നാണ് ഏറ്റവും പുതി.യ വിവരം. 

കാക്കനാട് സബ്ജയിലില്‍ ഉച്ചയ്ക്ക് 12 മിയോടെ തിരിച്ചരിയല്‍ പരേഡ് ആരംഭിക്കും. പള്‍സര്‍ സുനി, വിജീഷ്,മണികണ്ഠന്‍, എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. 

പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് സമര്‍പ്പിച്ച അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പള്‍സര്‍ സുനിക്ക് വേണ്ടി വാദിക്കാന്‍ അഡ്വ. ബി എ ആളൂര്‍ ഉച്ചയോടെ കൊച്ചിയിലെത്തും. സുനില്‍ കുമാറിനെ വിട്ടു കൊടുക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന്‌ ആളൂര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT