Kerala

നടിക്കെതിരായ ആക്രമം: നിര്‍മാതാവ് ആന്റോ ജോസഫിന്റെ മൊഴിയെടുത്തു

നിര്‍മാതാവ് ആന്റോ ജോസഫിന്റെ മൊി ന്വേഷണസംഘം രേഖപ്പെടുത്തുന്നു - നടി അക്രമിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ആന്റോ ജോസഫ് പള്‍സറുമായി ബന്ധപ്പെട്ടിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലുള്ളവരെ ചോദ്യം ചെയ്യല്‍ തുടരുന്നു. നിര്‍മാതാവ് ആന്റോ ജോസഫിന്റെ മൊഴി
അന്വേഷണസംഘം രേഖപ്പെടുത്തുന്നു. ആലുവ പോലീസ് ക്ലബിലാണ് നിര്‍മ്മാതാവിന്റെ മൊഴിയെടുക്കുന്നത്. നടി അക്രമിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ആന്റോ ജോസഫ് പള്‍സറുമായി ബന്ധപ്പെട്ടിരുന്നു. 

കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ്, സംവിധായകന്‍, നാദിര്‍ഷ എന്നിവരെ പോലീസ് ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പേരില്‍ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തിരുന്നു. നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെയും ദിലീപിന്റെ സഹോദരന്‍ അനൂപ്, മിമിക്രി കലാകാരന്‍ കലാഭവന്‍ കെ എസ് പ്രസാദ് എന്നിവരില്‍ നിന്നായിരുന്നു മൊഴി എടുത്തത്. സുനിക്കൊപ്പം ധര്‍മജന്‍ നില്‍ക്കുന്ന ചിത്രം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ധര്‍മ്മജനെ ചോദ്യം ചെയ്യാനായി വിളിച്ചത്. മണിക്കൂറുകളോളമാണ് ഇവരെയും അന്വേഷണസംഘം ചോദ്യം ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎം നേതൃത്വത്തില്‍ അഴിച്ചുപണി, പി ജയരാജന്‍, എംബി രാജേഷ്, വി ശിവന്‍കുട്ടി സെക്രട്ടേറിയറ്റില്‍; ഐസക്കും ടിപിയും പുറത്ത്

'25 വയസായപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ വീട് വാങ്ങണം'; അതിന് ശേഷം വിവാഹക്കാര്യം മിണ്ടിയിട്ടില്ല: പാര്‍വതി

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിനിടയിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'അവരുടെ കണ്ണുകൾ പോലും സംസാരിക്കുന്നു, സീതാ ദേവിയെ നേരിൽ കാണുന്നതു പോലെ'; 'രാമായണ'യിലെ പാട്ടിന് പിന്നാലെ സായ് പല്ലവിയ്ക്ക് കയ്യടി

ESIC: ഐ.ടി മേഖലയിൽ അവസരം; 25 ഒഴിവുകൾ,മികച്ച ശമ്പളം !