Kerala

നടിക്കെതിരെ പള്‍സര്‍ സുനി ; കേസിന്റെ വിചാരണ എറണാകുളത്തിന് പുറത്തേക്ക് മാറ്റരുത് 

ജില്ലയ്ക്ക് പുറത്തേക്ക് വിചാരണ മാറ്റുന്നത് സാക്ഷികള്‍ക്കും അഭിഭാഷകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ മുഖ്യപ്രതി പള്‍സര്‍ സുനി രംഗത്ത്. കേസിന്റെ വിചാരണ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റരുതെന്ന് സുനി ആവശ്യപ്പെട്ടു. വിചാരണ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന നടിയുടെ ആവശ്യം അംഗീകരിക്കരുത്. ജില്ലയ്ക്ക് പുറത്തേക്ക് വിചാരണ മാറ്റുന്നത് സാക്ഷികള്‍ക്കും അഭിഭാഷകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും. കൂടാതെ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റുന്നത് സ്വതന്ത്രവും നീതിയുക്തവുമായ വിചാരണയ്ക്ക് തടസ്സമാകുമെന്നും പ്രതി അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. 

ദീര്‍ഘകാലമായി ജയിലിലായതിനാല്‍ മറ്റ് ജില്ലകളിലേക്ക് കേസ് മാറ്റിയാല്‍, കേസ് നടത്താന്‍ പള്‍സര്‍ സുനിക്ക് വരുമാനമില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ വിചാരണയ്ക്ക് വനിതാ ജഡ്ജി എന്ന ആവശ്യം ഉന്നയിക്കുന്നത് കേസ് നീട്ടിക്കൊണ്ടുപോയി പ്രതികളെ ബുദ്ധിമുട്ടിക്കാനാണെന്നും പള്‍സര്‍ സുനി സൂചിപ്പിക്കുന്നു. എറണാകുളം സെഷന്‍സ് കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും പള്‍സര്‍ സുനി അപേക്ഷയില്‍ വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. എറണാകുളം ജില്ലയില്‍ വനിതാ ജഡ്ജി ഇല്ലെങ്കില്‍ സമീപ ജില്ലകളിലെ വനിതാ ജഡ്ജിയെ നിയോഗിക്കുന്ന കാര്യം പരിഗണിക്കാനും കോടതി അഭിപ്രായപ്പെട്ടിരുന്നു. നടിയുടെ ഹര്‍ജിക്കൊപ്പം, പള്‍സര്‍ സുനിയുടെ അപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT