Kerala

നടിയെ ആക്രമിച്ച സംഭവം: വിചാരണയുടെ പുരോഗതിയറിയിക്കാന്‍ നിര്‍ദേശം

മു​ഖ്യ​പ്ര​തി ദി​ലീ​പ് ജാ​മ്യം ല​ഭി​ച്ചു പു​റ​ത്താ​ണെ​ന്നും കേ​സി​ൽ പ്ര​തി​ക​ളാ​യ മ​റ്റു സാ​ധാ​ര​ണ​ക്കാ​ർ ജ​യി​ലി​ലാ​ണെ​ന്നും പ്ര​ദീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചതിനെ തുടർന്നാണി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണനടപടിയുടെ പുരോഗതി അറിയിക്കാന്‍ ഹൈക്കോടതി വിചാരണകോടതിക്ക് നിര്‍ദേശം നല്‍കി. കേ​സി​ലെ ആ​റാം പ്ര​തി പ്ര​ദീ​പ് ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് എ​റ​ണാ​കു​ളം സി​ബി​ഐ കോ​ട​തി​യോ​ട് പു​രോ​ഗ​തി അ​റി​യി​ക്കാ​ൻ സിം​ഗി​ൾ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ച​ത്. 

മു​ഖ്യ​പ്ര​തി ദി​ലീ​പ് ജാ​മ്യം ല​ഭി​ച്ചു പു​റ​ത്താ​ണെ​ന്നും കേ​സി​ൽ പ്ര​തി​ക​ളാ​യ മ​റ്റു സാ​ധാ​ര​ണ​ക്കാ​ർ ജ​യി​ലി​ലാ​ണെ​ന്നും പ്ര​ദീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചതിനെ തുടർന്നാണിത്. ദി​ലീ​പി​നെ​പ്പോ​ലെ സ്വാ​ധീ​ന​മു​ള്ള വ്യ​ക്തി പു​റ​ത്തു​ നി​ൽ​ക്കു​മ്പോ​ൾ സാ​ക്ഷി​ക​ൾ സ്വാ​ധീ​നി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ മ​റ്റു പ്ര​തി​ക​ൾ​ക്കു ജാ​മ്യം ന​ൽ​കു​ന്ന​തി​ൽ അ​പാ​ക​ത​യി​ല്ലെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു. 

അ​തേ​സ​മ​യം ആ​റു മാ​സ​ത്തി​ന​കം വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​ൻ മ​റ്റൊ​രു സിം​ഗി​ൾ​ബെ​ഞ്ച് നേ​ര​ത്തെ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നു സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ർ​ന്നാ​ണു വി​ചാ​ര​ണ​യു​ടെ പു​രോ​ഗ​തി അ​റി​യി​ക്കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. പ്ര​ദീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ വീണ്ടും പരി​ഗണിക്കുന്നത് അ​ടു​ത്ത​യാ​ഴ്ചയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!