Kerala

നടിയെ അക്രമിച്ച കേസ്: പൊലീസിന് തുടരന്വേഷണ സാധ്യത തെളിയുന്നു; ക്വട്ടേഷന്‍ നല്‍കിയതാരാണെന്ന് വിവരം ലഭിച്ചു  

നടിയെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് എന്നാണ് പള്‍സര്‍ സുനി ജിന്‍സനോട് പറഞ്ഞത് എന്നാണ് ലഭിക്കുന്ന വിവരം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച സംഭവത്തില്‍ പൊലീസിന് തുടരന്വേഷണത്തിനുള്ള വഴികള്‍ തുറക്കുന്നു. പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജിന്‍സന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. മജിസ്‌ട്രേറ്റിന് മുമ്പാകെ ജിന്‍സന്റെ മൊഴി രേഖപ്പെടുത്തുന്നതോടെ കേസില്‍ തുടരന്വേഷണത്തിന് പൊലീസ് ഔദ്യോഗികമായി കോടതിയുടെ അനുവാദം തേടും.നടിയെ അക്രമിച്ചത് എന്തിനാണെന്നും ആരാണ് നിര്‍ദ്ദേശം നല്‍കിയതെന്നും കാക്കനാട് ജയിലില്‍ സഹതടവുകാരനായിരുന്ന ജിന്‍സനോട് സുനില്‍കുമാര്‍ പറഞ്ഞിരുന്നു. മറ്റൊരു കേസില്‍ പിടിക്കപ്പെട്ട് ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ ജിന്‍സനെ കണ്ടെത്തി പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ജിന്‍സന്‍ സുനില്‍കുമാര്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. മലയാള സിനിമയിലെ ഒരു പ്രമുഖ നടനാണ് നടിയെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് എന്നാണ് പള്‍സര്‍ സുനി ജിന്‍സനോട് പറഞ്ഞത് എന്നാണ് ലഭിക്കുന്ന വിവരം. 

ജിന്‍സന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൊഴി രേഖപ്പെടുത്താനുള്ള പൊലീസിന്റെ അപേക്ഷ എറണാകുളം സിജെഎം കോടതി അംഗീകരിച്ചിരുന്നു. മജിസ്‌ട്രേറ്റിന് മുന്നിലും പൊലീസിനോട് പറഞ്ഞ കാര്യങ്ങള്‍ ജിന്‍സന്‍ ആവര്‍ത്തിച്ചാല്‍ കേസ് വഴിതിരിയും. ഇതോടെ പൊലീസിന് ഗൂഢാലോചന നടത്തിയ ആളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അവസരം ലഭിക്കും. കോടതിയുടെ അനുമതിയോടെ ജയിലിലെത്തി സുനില്‍കുമാറിനേയും ചോദ്യം ചെയ്യാന്‍ സാധിക്കും. സുനില്‍കുമാര്‍ ഉള്‍പ്പെടെ എട്ടുപ്രതികള്‍ ഇപ്പോഴും കാക്കനാട് ജയിലിലാണുള്ളത്. എഡിജിപി ബി.സന്ധ്യയാണ് കേസന്വേഷണത്തിന് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്. ഫെബ്രുവരി 17ന് രാത്രിയാണ് ഷൂട്ടിങ് കഴിഞ്ഞ് മടങ്ങിയ നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ