Kerala

നടിയെ ആക്രമിച്ച കേസ് : ഏതൊക്കെ രേഖകള്‍ പ്രതികള്‍ക്ക് നല്‍കാനാകുമെന്ന് പ്രോസിക്യൂഷനോട് കോടതി

ഏതൊക്കെ രേഖകള്‍ നല്‍കാനാകുമെന്ന് അറിയിക്കണം. രേഖകള്‍ നല്‍കാനാകില്ലെങ്കില്‍ കാരണം വ്യക്തമാക്കണമെന്നും കോടതി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ഏതൊക്കെ രേഖകള്‍ പ്രതികള്‍ക്ക് നല്‍കാനാകുമെന്ന് അറിയിക്കണമെന്ന് പ്രോസിക്യൂഷനോട് കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇക്കാര്യത്തില്‍ പ്രോസിക്യൂഷനോട് നിലപാട് തേടിയത്. ഏതൊക്കെ രേഖകള്‍ നല്‍കാനാകുമെന്ന് അറിയിക്കണം. രേഖകള്‍ നല്‍കാനാകില്ലെങ്കില്‍ കാരണം വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് പരിഗണിക്കുന്നത് അടുത്തമാസം 11 ലേക്ക് മാറ്റി. 

നേരത്തെ നടിയെ ആക്രമിച്ച ദൃശ്യങ്ങളും, കുറ്റപത്രത്തിലെ മറ്റു പ്രധാന രേഖകളും ആവശ്യപ്പെട്ട് പ്രതി ദിലീപ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതില്‍ ദൃശ്യങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച കാര്യത്തില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതൊഴിച്ച് മറ്റ് രേഖകള്‍ പ്രതികള്‍ക്ക് നല്‍കാമെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഫോണ്‍ രേഖകള്‍ അടക്കം ഏതൊക്കെ രേഖകളുടെ പകര്‍പ്പ് പ്രതിഭാഗത്തിന് നല്‍കണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. 

ഈ സാഹചര്യത്തിലാണ് പ്രതിഭാഗത്തിന് നല്‍കാനാകുന്ന രേഖകളുടെ കാര്യം അടുത്ത മാസം 11 ന് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചത്. കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ റിമാന്‍ഡിലുള്ള പ്രതികള്‍ മാത്രമാണ് കോടതിയില്‍ ഹാജരായത്. ദിലീപ് അടക്കമുള്ള പ്രതികള്‍ അവധി അപേക്ഷ നല്‍കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT