Kerala

നമ്പി നാരായണന് നഷ്ടപരിഹാരവും പത്മഭൂഷണും ലഭിച്ചത് ബ്രാഹ്മണനാ‍യതു കൊണ്ട്  : പി കെ ഫിറോസ്

നമ്പി നാരായണന് ഒരു ദിവസം പോലും വൈകാതെ നഷ്ടപരിഹാരം നൽകിയ ഇടതു സർക്കാർ നീതി നിഷേധിക്കപ്പെട്ട മറ്റുള്ളവരോടും ഈ സമീപനം പുലർത്തണം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ഐഎസ്ആർഒ  മുൻ ശാസ്ത്രഞ്ജനും പത്മ പുരസ്കാര ജേതാവുമായ നമ്പി നാരായണനെതിരേ വിവാദ പ്രസ്താവനയുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. നമ്പി നാരായണൻ കേസിൽ നിന്നും കുറ്റവിമുക്തനായപ്പോൾ നഷ്ടപരിഹാരവും പത്മഭൂഷൺ പുരസ്കാരവും ലഭിച്ചത് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചതു കൊണ്ടാണെന്ന് ഫിറോസ് പറഞ്ഞു. 

സംവരണ ബില്ലിനെതിരെ യൂത്ത് ലീഗ് കണ്ണൂരിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദളിത്- പിന്നാക്ക വിഭാഗത്തിലെ നിരവധി പേർ കള്ളക്കേസിൽ പീഡിപ്പിക്കപ്പെട്ടപ്പോൾ ഉണ്ടാകാത്ത സമീപനമാണ് കേന്ദ്ര- സംസ്ഥാന സർക്കാറുകൾ നമ്പി നാരായണന്‍റെ കാര്യത്തിൽ സ്വീകരിച്ചതെന്നും ഫിറോസ് കുറ്റപ്പെടുത്തി. 

നമ്പി നാരായണന് ഒരു ദിവസം പോലും വൈകാതെ നഷ്ടപരിഹാരം നൽകിയ ഇടതു സർക്കാർ നീതി നിഷേധിക്കപ്പെട്ട മറ്റുള്ളവരോടും ഈ സമീപനം പുലർത്തണം. അകാരണമായി ജയിലിൽ അടച്ച്, പിന്നീട് നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ച ഒട്ടേറെപ്പേർ ഇപ്പോഴും പീഡനം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇവർക്കും നീതി ഉറപ്പാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT