Kerala

നരേന്ദ്രമോദിയുടെ പോസ്റ്ററില്‍ ചവിട്ടി; ജില്ലാ പഞ്ചായത്ത് അംഗത്തിനെ അയോഗ്യനാക്കണം; പരാതിയുമായി ബിജെപി

എവൈഎഫ്‌ഐ ജില്ലാ നേതാവും എറണാകുളം ജില്ലാ പഞ്ചായത്തംഗവുമായ അസ്‌ലഫ് പാറേക്കാടനെതിരെയാണ് പരാതി നല്‍കിയത്‌ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ച എവൈഎഫ്‌ഐ നേതാവിനെതിരെ പരാതിയുമായി ബിജെപി. നരേന്ദ്രമോദിയെ അവഹേളിക്കുന്ന രീതിയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് യുവമോര്‍ച്ചയാണ് പരാതി നല്‍കിയത്. എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ബിജെപിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എവൈഎഫ്‌ഐ ജില്ലാ നേതാവും എറണാകുളം ജില്ലാ പഞ്ചായത്തംഗവുമായ അസ്‌ലഫ് പാറേക്കാടനെതിരെയാണ് പരാതി നല്‍കിയത്. തിങ്കളാഴ്ച നടന്ന ഹര്‍ത്താലിനിടെ അഫ്‌സലഫ് നരേന്ദ്രമോദിയുടെ പോസ്റ്ററില്‍ ചവിട്ടുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.  പ്രധാനമന്ത്രിയെ അവഹേളിക്കുന്ന രീതിയില്‍ നടന്ന പ്രതിഷേധത്തിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത് വന്നു. ഇതോടെയാണ് ബിജെപി പൊലീസില്‍ പരാതി നല്‍കിയത്. പരിപാടിക്ക് നേതൃത്വം നല്‍കിയ എറണാകുളം ജില്ലാ പഞ്ചായത്തംഗം അസ്‌ലഫ് പാറേക്കാടനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT