Kerala

നവജാതശിശു മരിച്ചു ; പോളിയോ വാക്‌സിനിലെ അപാകതയെന്ന് ആരോപണം

പുതുപ്പാടി ഈങ്ങാപ്പുഴ  സ്വദേശി അബ്ദുസലാമിന്റെ മകൾ ഫാത്തിമ കിസ്‌വ ആണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : കോഴിക്കോട് നവജാത ശിശുമരിച്ചത് പോളിയോ വാക്സിനിടെ അപാകത മൂലമെന്ന് ആരോപണം. പുതുപ്പാടി ഈങ്ങാപ്പുഴ  സ്വദേശി അബ്ദുസലാമിന്റെ മകൾ ഫാത്തിമ കിസ്‌വ ആണ് മരിച്ചത്. 

ചൊവ്വാഴ്ച രാവിലെയാണ് കുഞ്ഞിന് പോളിയോ വാക്‌സിന്‍ നല്‍കിയത്. ഇന്ന് രാവിലെ ആയതോടെ കുട്ടിയുടെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 53 ദിവസമാണ് കുട്ടിയുടെ പ്രായം.

 ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളെജിലും കുട്ടിയെ ചികിത്സയ്ക്കായി എത്തിച്ചിരുന്നു.  മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റി. റിപ്പോർട്ട് വന്ന ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവൂവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍; അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

SCROLL FOR NEXT