Kerala

നവജാതശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍

ഇന്ന് രാവിലെ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി അല്‍പം മുന്‍പെ പ്രസവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: നവജാത ശിശുവിന്റെ മൃതദേഹം വഴിയരികില്‍ നിന്നും കണ്ടെത്തി. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കെട്ടിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. കൊല്ലം നീരാവിലാണ് സംഭവം. ഇതേടര്‍ന്ന് മഹാരാഷ്ട്ര സ്വദേശിനിയായ യുവതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. 

ഇന്ന് രാവിലെ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി അല്‍പം മുന്‍പെ പ്രസവിച്ചതായി പരിശോധനയില്‍ നിന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ഇവര്‍ താമസിക്കുന്ന വീടിനടുത്തുനിന്ന് കണ്ടെത്തിയത്. 

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ വീട്ടില്‍ രണ്ട് ദിവസം മുന്‍പാണ് ഈ സ്ത്രീ താമസത്തിനായി എത്തിയത്. മഹാരാഷ്ട്ര സ്വദേശികളാണ് മുന്‍പും ഈ വീട്ടില്‍ താമസിച്ചിരുന്നത്. ഈ വീട്ടില്‍ വെച്ചുതന്നെയാണ് യുവതി പ്രസവിച്ചതെന്നാണ് സൂചന. എന്നാല്‍, കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ കുട്ടിയെ കൊലപ്പെടുത്തിയതാണോയെന്ന് വ്യക്തമാകുവെന്ന് പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല! ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

യുഎഇയില്‍ പ്രവാസികള്‍ക്ക് തിരിച്ചടി; സ്വകാര്യ ആശുപത്രികളില്‍ സ്വദേശിവല്‍ക്കരണം, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ സ്വദേശി നിയമനം

SCROLL FOR NEXT