Kerala

നാടുമുങ്ങി, നാട്ടാരും 'വെള്ള'ത്തില്‍ ; പ്രളയമാസം മദ്യപിച്ചത് 1200 കോടിക്ക്

മുന്‍വര്‍ഷത്തെ ഇതേസമയത്തെ വില്‍പ്പനയേക്കാള്‍ 637.45 കോടിയുടെ വര്‍ധനയാണിത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പ്രളയത്തെത്തുടര്‍ന്ന് നാടാകെ മുങ്ങിയ ആഗസ്റ്റില്‍ മലയാളികള്‍ കുടിച്ചത് 1229 കോടി രൂപയുടെ മദ്യമെന്ന് ബിവറേജസ് കോര്‍പ്പറേഷന്റെ കണക്ക്. ജൂലൈയിലെ വില്‍പ്പനയേക്കാള്‍ 71 കോടി രൂപ അധികമാണിത്. ഇക്കൊല്ലം സംസ്ഥാനത്ത് ഇതുവരെ 9,878.83 കോടിരൂപയുടെ മദ്യമാണ് വിറ്റത്.

മുന്‍വര്‍ഷത്തെ ഇതേസമയത്തെ വില്‍പ്പനയേക്കാള്‍ 637.45 കോടിയുടെ വര്‍ധനയാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14,508.10 കോടിരൂപയാണ് മദ്യവില്‍പ്പനയിലൂടെ ബെവ്‌കോ നേടിയത്. 1567കോടിയുടെ സര്‍വകാല നേട്ടമാണ് അന്നുണ്ടായത്. 

ഇക്കൊല്ലം തിരിച്ചടിയുണ്ടാകുമെന്ന് കരുതിയ ജൂണിലും വില്‍പ്പന വര്‍ധിച്ചു. ജൂണില്‍ തിരൂരിലെ വില്‍പ്പനശാലയിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. മൂന്നാറിലെ വില്‍പ്പനശാലയാണ് ഏറ്റവും പിന്നില്‍. ഓണം സീസണിലെ പത്തുദിവസത്തെ വില്‍പ്പനയിലാണ് കോര്‍പ്പറേഷന്‍ ഇപ്പോള്‍ കണ്ണുനട്ടിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!