Kerala

നാദാപുരത്ത് കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറ്

നാദാപുരം കല്ലാച്ചിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറ്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നാദാപുരം കല്ലാച്ചിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറ്. ഇന്നലെ രാത്രിയിലാണ് ആക്രമണം. അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അതിന് പിന്നാലയാണ് ആക്രമണം നടന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

നാദാപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഓഫിസിന് നേരെയാണ് ആക്രമണമുണ്ടായത്. രാത്രി പത്തരയോടെയാണ് ഓഫീസിന് നേരെ സ്റ്റീല്‍ ബോംബ് എറിഞ്ഞതെന്ന് പൊലീസ് പറയുന്നു. ബോംബേറില്‍ ഓഫീസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ഇന്ന് ഫോറന്‍സിക് സംഘം പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.

നാദാപുരം മേഖലയില്‍ സമീപകാലത്തായി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ് ഓഫീസിന് സമീപം മറ്റ് കെട്ടിടങ്ങള്‍ ഉളളതിനാല്‍ ആക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ