കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് നാളെ മുതൽ കുറച്ച് ആഴ്ചകൾ ജനങ്ങൾ സ്വമേധയാ വീട്ടിൽ ഇരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി വക്താവ് സന്ദീപ് വാര്യർ. തന്റെ ഫെയ്സ്ബുക്ക് പേജിലിട്ട കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കൊറോണക്കെതിരെയുള്ള പോരാട്ടത്തിന് നമ്മുടെ ജനങ്ങളെ തയ്യാറെടുപ്പിക്കുന്നതിനാണ് ജനതാ കർഫ്യൂ എന്ന് സന്ദീപ് പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ നടത്തുന്ന കർഫ്യൂ ആണ് ജനതാ കർഫ്യൂ. കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ നമുക്കൊരുമിച്ച് അണിചേരാം. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനം 130 കോടി ഭാരതീയർ ഏറ്റെടുത്തുകഴിഞ്ഞു. ഈ പോരാട്ടത്തിൽ ഭാരതം വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോസ്റ്റിന്റെ പൂർണ രൂപം
നായകൻ ആഹ്വാനം നൽകി കഴിഞ്ഞു. നാളെ മുതൽ കുറച്ച് ആഴ്ചകൾ ജനങ്ങൾ സ്വമേധയാ വീട്ടിൽ ഇരിക്കണം. പരമാവധി ജോലികൾ വീടിനുള്ളിൽ ഇരുന്ന് തന്നെ നിർവഹിക്കണം. അത്യാവശ്യ സേവനങ്ങൾ ചെയ്യുന്നവർ മാത്രം പുറത്ത് യാത്ര ചെയ്യണം.
ഈ ഞായറാഴ്ച , ഇരുപത്തിരണ്ടാം തീയതി കാലത്ത് 7 മണി മുതൽ രാത്രി 9 മണി വരെ ജനങ്ങൾ സ്വമേധയാ രാജ്യമെമ്പാടും ജനതാ കർഫ്യു ആചരിക്കും . നമ്മൾ എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ കഴിയും. അന്ന് വൈകിട്ട് അഞ്ചുമണിക്ക് ജനാലയ്ക്കരികിലോ വാതിൽപ്പടിയിലോ ബാൽക്കണിയിലോ നിന്ന് അഞ്ചു മിനിറ്റ് നേരം തുടർച്ചയായി കയ്യടിക്കുകയോ മണി മുഴക്കുകയോ ചെയ്ത് കൊറോണ നിവാരണ പ്രവർത്തനങ്ങളിൽ വ്യാപൃതരായ ലക്ഷക്കണക്കിന് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ ജനങ്ങൾ അഭിനന്ദിക്കും. കൂടുതൽ സേവനം ചെയ്യാൻ അവർക്ക് അതൊരു പ്രോത്സാഹനമാകും.
ജനതാ കർഫ്യൂ , കൊറോണക്കെതിരെയുള്ള പോരാട്ടത്തിന് നമ്മുടെ ജനതയെ തയ്യാറെടുപ്പിക്കുന്നതിനാണ്. ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ നടത്തുന്ന കർഫ്യൂ ആണ് ജനതാ കർഫ്യൂ. കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ നമുക്കൊരുമിച്ച് അണിചേരാം. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആഹ്വാനം 130 കോടി ഭാരതീയർ ഏറ്റെടുത്തുകഴിഞ്ഞു. ഈ പോരാട്ടത്തിൽ ഭാരതം വിജയം നേടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates