Kerala

നാളെ തിരുവനന്തപുരത്ത് പ്രാദേശിക അവധി

നഗരസഭാ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 27ന് തിങ്കളാഴ്ച അവധി

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ജനുവരി 27 തിങ്കളാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ബീമാപള്ളി ഉറൂസ് പ്രമാണിച്ചാണ് അവധി.

നഗരസഭാ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 27ന്  അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ അറിയിച്ചു.

ബീമാപള്ളി ദര്‍ഗാ ഷെരീഫിലെ ഉറൂസ് പൂര്‍ണമായും ഹരിത ചട്ടം പാലിച്ച് നടത്താന്‍ ഇത്തവണ തീരുമാനമായിട്ടുണ്ട്. സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഡെപ്യൂട്ടി തഹസീല്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ കണ്‍ട്രോള്‍ ഓഫീസറായി ചുമതലപ്പെടുത്തും. കൂടുതല്‍ പൊലീസിനെ വിന്യസിക്കാനും നേരത്തെ തീരുമാനമെടുത്തിട്ടുണ്ട്. ഷാഡോ പൊലീസിനെ കൂടുതലായി നിയോഗിക്കും. ഘോഷയാത്ര കടന്നുപോകുന്ന സ്ഥലങ്ങളില്‍  പൊലീസ് സേനയെ വിന്യസിക്കും. എക്‌സൈസ് വകുപ്പ് ലഹരി വിരുദ്ധ ക്യാമ്പയിനായ വിമുക്തി  നടപ്പാക്കും. 27 മുതല്‍ ഫെബ്രുവരി 6 വരെ ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംവിധാനവും  ഉത്സവ മേഖലയില്‍ ഉണ്ടാവും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും