തിരുവനന്തപുരം : നിങ്ങൾ എന്തുചെയ്യുന്നു എന്ന് മനസ്സിലാക്കിയിട്ടുണ്ടോ..? നിങ്ങള്‍ ഇപ്പോൾ സൃഷ്ടിക്കുന്നത് ചരിത്രമാണ്. രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് ആത്മവിശ്വാസം പകർന്ന തിരുവനന്തപുരം ജില്ലാ കളക്ടർ വാസുകിയുടെ വാക്കുകള്‍ വൈറലാകുന്നു. കോട്ടൺഹിൽ സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പിലെത്തിയാണ് കലക്ടർ വോളണ്ടിയർമാർക്ക് ആത്മവിശ്വാസവും കരുത്തും പകരുന്ന വാക്കുകള്‍ പറഞ്ഞത്.
നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് രാജ്യസേവനമാണ്. ഇത് വിലമതിക്കാനാകാത്തതാണെന്നും കലക്ടർ പറഞ്ഞു. കളക്ടറുടെ പ്രസംഗം നിറകയ്യടിയോടെയാണ് ക്യാമ്പിലെ വോളണ്ടിയർമാർ സ്വീകരിച്ചത്. സ്വാതന്ത്ര്യസമര കാലത്ത് പോരാടിയതുപോലെയാണ് ഇപ്പോൾ നമ്മൾ പ്രവർത്തിക്കുന്നത്. നമ്മുടെ നാട്ടിൽ നിന്ന് തന്നെ ഇത്രയേറെ സഹായങ്ങളും സാധങ്ങളുമെല്ലാം ക്യാമ്പിലേക്ക് ലഭിക്കുന്നുവെന്നത് ശരിക്കും പ്രശംസനീയമാണ്. എയർപോട്ടിലെത്തുന്ന സാധനങ്ങൾ എടുത്തുപൊക്കുക എന്നതുതന്നെ വലിയ പ്രയാസമുള്ള ജോലിയാണ്.
നിങ്ങൾ ഇപ്പോൾ സ്വമേധയാ ചെയ്യുന്ന ജോലികൾ കൂലിക്ക് ചെയ്യിക്കുകയാണെങ്കിൽ കോടികൾ നൽകേണ്ടി വന്നേനെ. സർക്കാർ ഒരുപാട് പണം ചെലവാക്കേണ്ടി വന്നേനെ. കോളജിൽ തങ്ങൾ ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ഒാ പോട് എന്ന് ഉച്ചത്തിൽ ശബ്ദമുണ്ടാക്കാറുണ്ട്. താന്‍ ഓ പോട് എന്ന് പറയുമ്പോള്‍ ഓഹോ എന്ന് ഏറ്റുപറയാമോ എന്നും കളക്ടര്‍ ചോദിച്ചു. എല്ലാവരും ഉച്ചത്തിൽ ഒാഹോ എന്ന ശബ്ദമുണ്ടാക്കുന്നത് വിഡിയോയിൽ കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates