പ്രതീകാത്മക ചിത്രം 
Kerala

നിപ പേരയ്ക്കയില്‍ നിന്ന്? രോഗം ബാധിക്കുന്നതിന് മുന്‍പ് പേരയ്ക്ക കഴിച്ചതായി യുവാവ്; കേന്ദ്ര സംഘം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

നിപ ബാധിതനായ വിദ്യാര്‍ഥി പനി ബാധിക്കുന്നതിന് രണ്ടാഴ്ച മുന്‍പ് ചീഞ്ഞ പേരയ്ക്ക് കഴിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിദ്യാര്‍ഥിക്ക് നിപ ബാധയേറ്റത് വവ്വാല്‍ കടിച്ച പേരയ്ക്ക കഴിച്ചതിലൂടെയെന്ന് സംശയം. നിപ ബാധിതനായ വിദ്യാര്‍ഥി പനി ബാധിക്കുന്നതിന് രണ്ടാഴ്ച മുന്‍പ് ചീഞ്ഞ പേരയ്ക്ക് കഴിച്ചിരുന്നു. 

പനി ആരംഭിക്കുന്നതിന് രണ്ടാഴ്ച മുന്‍പ് പേരയ്ക്ക കഴിച്ചതായി വിദ്യാര്‍ഥി കേന്ദ്ര സംഘത്തോട് പറഞ്ഞു. കേന്ദ്ര സംഘം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്‍കി. കൂടുതല്‍ പഠനങ്ങള്‍ക്കായിട്ടാണ് റിപ്പോര്‍ട്ട് നല്‍കിയത്. 

നിപ ബാധിച്ച് ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് വ്യക്തമാക്കിയാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ വന്നത്. കഴിഞ്ഞ 48 മണിക്ക്ൂറായി യുവാവിന് പനിയില്ലെന്നും,  നില മെച്ചപ്പെട്ടതിന്റെ സൂചനയാണ് ഇതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. പരസഹായമില്ലാതെ നടക്കാനും, ഭക്ഷണം കഴിക്കാനും സാധിക്കുന്നുണ്ടെന്ന് കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയും പറഞ്ഞിരുന്നു. 

അതിനിടെ യുവാവുമായി അടുത്തിടപഴകിയവരുടെ കൂട്ടത്തിലുണ്ടായിരുന്ന മാവേലിക്കര സ്വദേശിയായ ഇരുപത്തിയേഴുകാരിയെ പനിയെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളെജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. യുവാവിനെ പരിചരിച്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സാണ് ഇവര്‍. കളമശേരി മെഡിക്കല്‍ കോളെജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ഏഴ് രോഗികളുടെ സാമ്പിളുകളിലും നിപയില്ലെന്ന് വ്യക്തമായിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT