Kerala

നിപ്പാ: ഭയപ്പെടേണ്ട സാഹചര്യമില്ല; ജൂൺ 30 വരെ നിരീക്ഷണം തുടരുമെന്ന് ആരോ​ഗ്യമന്ത്രി

വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് ജൂണ്‍ 30 വരെയുള്ള കാലഘട്ടം. ഇതിനിടെ ചെറിയ വീഴ്ചപോലും സംഭവിക്കാതിരിക്കാനാണ് ശ്രദ്ധിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിപ്പാ രണ്ടാം ഘട്ടം സംബന്ധിച്ച്  സംസ്ഥാനത്ത് ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന്  ആരോഗ്യമന്ത്രി കെ. കെ. ശൈലജ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രതികരിക്കുകയായിരുന്നു അരോഗ്യമന്ത്രി.ജൂണ്‍ പകുതിയോടെ ആശങ്കകള്‍ക്ക് വിരാമമാകുമെന്നും യോഗം വിലയിരുത്തി.

ജൂണ്‍ 30 വരെ നിരീക്ഷണം തുടരുമെന്ന് മന്ത്രി കെ. കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് ജൂണ്‍ 30 വരെയുള്ള കാലഘട്ടം. ഇതിനിടെ ചെറിയ വീഴ്ചപോലും സംഭവിക്കാതിരിക്കാനാണ് ശ്രദ്ധിക്കുന്നത്. ഭയപ്പെടേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും മന്ത്രി പറഞ്ഞു.

അതിനിടെ, നിപ്പ വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ അടക്കമുള്ളവ വിതരണം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വീടുകളില്‍തന്നെ കഴിയേണ്ടിവരുന്ന സാഹചര്യത്തിലാണ്. ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച നിര്‍ദ്ദേശം കോഴിക്കോട്, മലപ്പുറം ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കും. തിങ്കളാഴ്ച ചേരുന്ന സര്‍വകക്ഷി യോഗത്തിന് മുന്നോടിയായാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

SCROLL FOR NEXT