Kerala

നിയന്ത്രണങ്ങള്‍ വിപുലമാക്കുന്നു; കോടതികളില്‍ ജനക്കൂട്ടം ഒഴിവാക്കണം, പരിഗണിക്കുക അടിയന്തര പ്രാധാന്യമുളള കേസുകള്‍ മാത്രം, നെയ്യാര്‍ ഡാമില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ വിപുലമാക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ വിപുലമാക്കുന്നു. പൊതുജനങ്ങള്‍ കൂട്ടം കൂടാന്‍ ഇടയുളള സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രതാനിര്‍ദേശത്തിന്റെ ചുവടുപിടിച്ച് തിരുവനന്തപുരത്ത് കോടതികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കുലര്‍ പുറത്തിറക്കി.

കോടതികളില്‍ ജനക്കൂട്ടം ഒഴിവാക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. അടിയന്തരപ്രാധാന്യമുളള കേസുകള്‍ മാത്രമേ ഈ ആഴ്ച പരിഗണിക്കൂ. കേസുകളുടെ ഭാഗമായി കോടതിയില്‍ എത്തുന്ന അഭിഭാഷകര്‍ മാസ്‌ക് ധരിക്കണം.  ഈ മാസം 13 വരെ തടവുപുളളികളെ കോടതിയില്‍ ഹാജരാക്കേണ്ടതില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. അതേസമയം മുന്‍കരുതലിന്റെ ഭാഗമായി നെയ്യാര്‍ ഡാമില്‍ അനിശ്ചിതകാലത്തേയ്ക്ക് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി.

ജനം കൂട്ടം കൂടുന്നത് ഒഴിവാക്കാന്‍ ഉല്‍സവങ്ങള്‍ക്കും പൊതു പരിപാടികള്‍ക്കും ഇന്നു മുതല്‍ നിയന്ത്രണം ഉണ്ടാകും. പരിപാടികള്‍ക്ക് മൈക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കില്ല. സ്‌കൂളുകള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പു വരുത്താനും സര്‍ക്കാര്‍ കലക്ടര്‍മാരോട് ആവശ്യപ്പെട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി