ഫോട്ടോ: ബി.പി ദീപു/ എക്‌സ്പ്രസ്‌ 
Kerala

നിയമസഭ പുരസ്‌കാരം രേഖാചന്ദ്ര ഏറ്റുവാങ്ങി

അന്‍പതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ, അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനത്തിനുള്ള ഇകെ നായനാര്‍ പുരസ്‌കാരം സമകാലിക മലയാളം വാരിക പത്രാധിപ സമിതി അംഗം രേഖാ ചന്ദ്രയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മാനിച്ചു. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ എന്നിവരും സന്നിഹിതരായിരുന്നു. നിയമസഭ ബാങ്ക്വറ്റ് ഹാളില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്.

കഴിഞ്ഞ വര്‍ഷം മെയ് 28, ജൂണ്‍ 4 ലക്കങ്ങളില്‍ പ്രസിദ്ധീകരിച്ച മാന്തോപ്പുകളിലെ വിഷമരണങ്ങള്‍ എന്ന റിപ്പോര്‍ട്ടിനാണ് പുരസ്‌കാരം. അന്‍പതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. പാലക്കാട്ടെ മാന്തോപ്പുകളിലെ എന്‍ഡോസള്‍ഫാന്‍ പ്രയോഗം മൂലമുണ്ടായ ദുരിതവും അതിന്റെ ഇരകളെയും വെളിച്ചത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടാണ്, രണ്ടു ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച മാന്തോപ്പുകളിലെ വിഷമരണങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

SCROLL FOR NEXT