Kerala

നിരോധിത വസ്തുക്കൾ ഉപയോ​ഗിക്കരുത് ; മരട് വെടിക്കെട്ടിന് ഉപാധികളോടെ അനുമതി

നിരോധിത വസ്തുക്കൾ വെടിക്കെട്ടിന് ഉപയോ​ഗിക്കരുത്. സാമ്പിളുകൾ ജില്ലാ ഭരണകൂടം ശേഖരിക്കണം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : മരട് വെടിക്കെട്ടിന് ഹൈക്കോടതി ഉപാധികളോടെ അനുമതി നൽകി. കർശന ഉപാധികളാണ് കോടതി മുന്നോട്ടുവെച്ചത്. നിരോധിത വസ്തുക്കൾ വെടിക്കെട്ടിന് ഉപയോ​ഗിക്കരുത്. സാമ്പിളുകൾ ജില്ലാ ഭരണകൂടം ശേഖരിക്കണം. ഉപാധികൾ പാലിച്ചുകൊണ്ട് ഇരുവിഭാ​ഗങ്ങൾക്കും ഇന്ന് വെടിക്കെട്ട് നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 

ഫെബ്രുവരി 28നു കലക്ടർ അനുമതി നിഷേധിച്ചതിനെതിരെ മരടിലെയും പൂണിത്തുറയിലെയും എൻഎസ്എസ് കരയോഗങ്ങൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിൽ വെടിക്കെട്ടു നടത്തുന്ന സ്ഥലത്തു നിന്നു തുറസായ സ്ഥലം എത്രദൂരം വരെ ലഭ്യമാണെന്നു പരിശോധിച്ചു റിപ്പോർട്ട് നൽകാൻ ഹൈക്കോടതി കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. 

ഇക്കഴിഞ്ഞ ഫെബ്രുവരി 24, 27 തീയതികളിൽ നടത്തിയ ദൂരപരിശോധനയുടെ റിപ്പോർട്ട് നൽകാൻ കഴിഞ്ഞദിവസം കോടതി കളക്ടറോട് നിർദേശിച്ചിരുന്നു.  ദൂരപരിധി വ്യവസ്ഥയുടെ കാര്യത്തിൽ ക്ഷേത്രപരിസരത്തു വേണ്ടത്ര പരിശോധന പോലും നടത്താതെയാണ് അധികൃതർ തീരുമാനമെടുത്തതെന്നും ജില്ലാ ഭരണകൂടം അപേക്ഷയെ സമീപിച്ചതു മുൻവിധിയോടെയാണെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT