നാളെ മാസപൂജയ്ക്കായി നട തുറക്കാനിരിക്കെ ശബരിമലയിലേക്ക് എത്തുന്ന ഭക്തര്‍ 
Kerala

നിലയ്ക്കലില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞു, ബസില്‍നിന്ന് ബലം പ്രയോഗിച്ച് ഇറക്കിവിട്ടു; പ്രതിഷേധം കനക്കുന്നു

നിലയ്ക്കലില്‍ വച്ച് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ പ്രതിഷേധക്കാര്‍ മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിടുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമലയില്‍ റിപ്പോര്‍ട്ടിങ്ങിന് എത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകരെ പ്രതിഷേധക്കാര്‍ തടഞ്ഞു. നിലയ്ക്കലില്‍ വച്ച് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ പ്രതിഷേധക്കാര്‍ മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിടുകയായിരുന്നു.

ദേശീയ മാധ്യമങ്ങളുടെ പ്രതിനിധികളും ജേണലിസം വിദ്യാര്‍ഥികളുമാണ് ബസില്‍ ഉണ്ടായിരുന്നത്. പ്രതിഷേധക്കാര്‍ ബസില്‍ കയറി പരിശോധന നടത്തി ഇവരെ ഇറക്കിവിടുകയായിരുന്നു. പമ്പയ്ക്ക് അപ്പുറത്തേക്ക് യുവതികളെ കടത്തിവിടില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍.

നേരത്തെ തന്നെ നിലയ്ക്കലില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ തമ്പടിച്ചിട്ടുണ്ട്. നാളെ ശബരിമല നട തുറക്കാനിരിക്കെ ഇവര്‍ ബസുകള്‍ തടഞ്ഞ് പരിശോധന നടത്തുകയാണ്. അതിനിടെ കൂടുതല്‍ പ്രതിഷേധക്കാര്‍ നിലയ്ക്കലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം