Kerala

നിശാക്ലബ്ബുകളിൽ ലഹരിക്കായി 'കേളി' ; യുവാവ് പിടിയിൽ

മെത്തിലിൻ ഡയോക്സി മെതാംഫെറ്റിമിൻ ഗുളികകളാണ് പിടിച്ചെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നിശാ ക്ലബുകളിൽ ഉപയോഗിക്കുന്ന ലഹരി ഗുളികകളുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. ഫോർട്ട്കൊച്ചി സിബിഎസ്ഇ റോ‍ഡ് പള്ളിക്കത്തൈ പി ആർ ഇമ്മാനുവൽ സച്ചിൻ (27) ആണ് ലഹരി​ഗുളികകളുമായി എക്സൈസിന്റെ പിടിയിലായത്. കേളി, മെത്ത്, എംഡിഎംഎ എന്നീ വിളിപ്പേരുകളിൽ അറിയപ്പെടുന്ന മെത്തിലിൻ ഡയോക്സി മെതാംഫെറ്റിമിൻ ഗുളികകളാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. 

അഞ്ചു​ഗ്രാം ലഹരിമരുന്നാണ് സച്ചിന്റെ പക്കൽ നിന്നും പിടിച്ചെടുത്തത്. കൊച്ചിയിലെ യുവാക്കൾക്കിടയിൽ സൈക്കോട്രോപ്പിക്കൽ സബ്സ്റ്റൻസ് വിഭാഗത്തിൽ പെട്ട സിന്തറ്റിക് ഡ്രഗുകളുടെ ഉപയോഗം അടുത്തകാലത്തായി വർധിച്ചുവരുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. ഇതേത്തുടർന്നാണ് എക്സൈസ് പരിശോധന ഊർജ്ജിതമാക്കിയത്. 

തോപ്പുംപടി ഭാഗത്ത് കാറിൽ സഞ്ചരിച്ച് ലഹരിമരുന്ന് വിൽപന നടത്തുന്നതിനിടെയായിരുന്നു എക്സൈസ് സിഐ: ടി.എസ്.ശശികുമാറും സംഘവും ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഗ്രാമിന് 5000 രൂപ നിരക്കിലായിരുന്നു വിൽപന.‌ നിശാക്ലബുകളിൽ എക്സറ്റസി എന്ന ഓമനപ്പേരിലാണ് ഈ ഗുളിക അറിയപ്പെടുന്നതെന്ന് അധികൃതർ അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കരുതല്‍ തടങ്കലില്‍

മനസ്സു തുറന്ന് ചിരിക്കാം.., ഇന്ന് ലോക ചിരി ദിനം

ലൈഫ് ജാക്കറ്റ് ഉണ്ടെങ്കിൽ മാത്രം സരക്ഷിതരാവില്ല, ഇക്കാര്യങ്ങൾ കൂടി ഉറപ്പാക്കൂ

Today's Rashi Phalam May 3| ചെലവുകളിൽ നിയന്ത്രണം പാലിക്കുക, കുടുംബ ജീവിതം സന്തോഷകരമാകും

SCROLL FOR NEXT