'വഖഫ് ബോർഡ് പിരിച്ചു വിടാൻ തീരുമാനിച്ചിട്ടില്ല'; മന്ത്രി എൻ ഷംസുദ്ദീൻ

വഖഫ് ബോർഡ് പിരിച്ചു വിടാനുള്ള തീരുമാനം നിലവിൽ സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
 Waqf Board
No Decision to Dissolve Waqf Board Says Minister N Shamsudeen.file
Edited By:
Updated on: 
1 min read

തിരുവനന്തപുരം: വഖഫ് ബോർഡ് പിരിച്ചു വിടാനില്ലെന്ന് മന്ത്രി എൻ ഷംസുദ്ദീൻ. അംഗങ്ങളിൽ പലർക്കും ചട്ട പ്രകാരമുള്ള യോഗ്യതയില്ലെന്ന് വിലയിരുത്തി ബോർഡ് അംഗങ്ങളെ പിരിച്ചു വിടാൻ സർക്കാർ നീക്കമെന്നുള്ള റിപ്പോർട്ടുകൾ മന്ത്രി തള്ളി. വഖഫ് ബോർഡ് പിരിച്ചു വിടാനുള്ള തീരുമാനം നിലവിൽ സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

 Waqf Board
ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കില്ല; തീരുമാനം മരവിപ്പിച്ചു

ബോർഡ് അം​ഗങ്ങളെ പിരിച്ചുവിട്ട് സർക്കാർ ഉടൻ വിജ്ഞാപനമിറക്കുമെന്നും രണ്ട് അമുസ്ലിം അം​ഗങ്ങളെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീട് ഉണ്ടാകും എന്നുമായിരുന്നു റിപ്പോർട്ടുകൾ. നിലവിലെ വഖഫ് ബോർഡിന്റെ പുനഃസംഘടന ആവശ്യമാണെന്ന് സർക്കാർ നേരത്തെ തന്നെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ നിലവിൽ അത്തരമൊരു നീക്കം സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇല്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

 Waqf Board
തിക്കും തിരക്കും 'ഭീഷണി'; മുഖ്യമന്ത്രിയുടെ 'സുരക്ഷ' കൂട്ടും
 Waqf Board
ഉമർ ഫൈസി വിവാദം: ലീഗ് അനുകൂല വിഭാഗത്തിലെ നേതാക്കളോട് സമസ്ത വിശദീകരണം തേടി
Summary

No Decision to Dissolve Waqf Board Says Minister N Shamsudeen.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com