ഫയൽ ചിത്രം 
Kerala

നിസർഗ ചുഴലിക്കാറ്റ് : കൊങ്കൺ വഴിയുള്ള സ്പെഷൽ ട്രെയിനുകൾ വഴി തിരിച്ചുവിട്ടു ; റൂട്ട് മാറ്റിയ തീവണ്ടികൾ ഇവയെല്ലാം

മുൻകരുതൽ നടപടിയുടെ ഭാ​ഗമായി കൊങ്കൺ പാതയിലൂടെയുള്ള സ്പെഷൽ ട്രെയിനുകൾ വഴി തിരിച്ചുവിട്ടതായി റെയിൽവേ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ :  നിസർഗ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ട്രെയിൻ സർവീസുകൾ വഴി തിരിച്ചുവിട്ട് റെയിൽവേ. മുൻകരുതൽ നടപടിയുടെ ഭാ​ഗമായി കൊങ്കൺ പാതയിലൂടെയുള്ള സ്പെഷൽ ട്രെയിനുകൾ വഴി തിരിച്ചുവിട്ടതായി റെയിൽവേ അറിയിച്ചു.

വഴിതിരിച്ചുവിട്ട ട്രെയിനുകൾ ഇവയാണ്.

എറണാകുളത്തു നിന്നു ഡൽഹി നിസാമുദീനിലേക്കു ചൊവ്വാഴ്ച (02-06-2020) പുറപ്പെട്ട മംഗള എക്സ്പ്രസ്  (02617) മഡ്ഗാവ്, ലോണ്ട, മീറജ്, പുണെ, മൻമാഡ് വഴി തിരിച്ചുവിട്ടു.

തിരുവനന്തപുരത്തു നിന്നു കുർള എൽടിടിയിലേക്കു ചൊവ്വാഴ്ച പുറപ്പെട്ട നേത്രാവതി എക്സ്പ്രസ് (06346) മഡ്ഗാവ്, ലോണ്ട, മീറജ്, പുനെ, കല്യാൺ വഴി തിരിച്ചുവിട്ടു.

ന്യൂഡൽഹിയിൽ നിന്നു തിരുവനന്തപുരത്തേക്കു ചൊവ്വാഴ്ച പുറപ്പെട്ട സ്പെഷൽ ട്രെയിൻ (02432) സൂറത്ത്, വസായ് റോഡ്, കല്യാൺ, മീറജ്, ലോണ്ട, മഡ്ഗാവ് വഴി തിരിച്ചുവിട്ടു.

കുർള എൽടിടിയിൽ നിന്ന് ബുധനാഴ്ച (03-06-2020) രാവിലെ 11.40നു പുറപ്പെടേണ്ട നേത്രാവതി എക്സ്പ്രസ് (06345) വൈകിട്ട് ആറിലേക്കു മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രക്ഷോഭം നടത്തിയെന്ന കാരണത്താല്‍ ലാത്തിച്ചാര്‍ജ് പാടില്ല, പ്രതിഷേധങ്ങള്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശം': ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആ സിനിമകള്‍ക്ക് ദേശീയ അവാര്‍ഡ് പ്രതീക്ഷിച്ചിട്ടും കിട്ടിയില്ല, അന്നാരും മിണ്ടിയില്ല; ഇന്ന് രായന് ലഭിച്ചപ്പോള്‍ എല്ലാവര്‍ക്കും പ്രശ്‌നം: ധനുഷ്

പേരാമ്പ്ര ബിആർസിയിലെ അധ്യാപകരുടെ ലഹരിക്കടത്ത്: അറിവില്ലെന്ന് അധികൃതർ; പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ

കോടതിയില്‍ പോയാലല്ലേ! അങ്ങനെയിപ്പോ വിവാഹമോചനം വാങ്ങണ്ട; ഇങ്ങനെ ചിന്തിക്കുന്നവരാണോ? ജാഗ്രതൈ!

22.80 കിലോമീറ്റര്‍ മൈലേജ്, പ്രാരംഭ വില 47.99 ലക്ഷം രൂപ; മിഡ് സൈസ് എസ് യുവിയുമായി ഹോണ്ട, ഇസഡ്ആര്‍- വി ഫീച്ചറുകള്‍