Today's Rashi Phalam October 26|പുതിയ ജോലി; മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽപുരോഗതി; പരസ്പരവിശ്വാസം വർധിക്കും

ഇന്നത്തെ നക്ഷത്രഫലം – 26-10-2026 ഡോ: പി.ബി. രാജേഷ്
daily horoscope
Today's Rashi Phalam
Edited By:
Updated on: 
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

വാഹനം വാങ്ങുന്നതിനോ അറ്റകുറ്റപ്പണികൾ നടത്തുന്നതിനോ സാധ്യത ഉണ്ട്. സഹോദരനുമായുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കും. കാത്തിരുന്ന ഒരു ഔദ്യോഗിക അറിയിപ്പ് ലഭിക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ അവസരം ലഭിക്കും. കുടുംബ സ്വത്ത് സംബന്ധിച്ച ചർച്ചകളിൽ പുരോഗതിയുണ്ടാകും. വിവാഹത്തിന് പ്രതീക്ഷ നൽകുന്ന വിവരം ലഭിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

ഉപരിപഠനത്തിനായി മറ്റൊരു നഗരത്തിലേക്കു പോകാൻ സാഹചര്യമുണ്ടാകും. കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. സാമ്പത്തിക പ്രശ്നത്തിന് പരിഹാരമാകും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ജോലിസ്ഥലത്ത് പ്രതീക്ഷിച്ചിരുന്ന സ്ഥാനക്കയറ്റം ലഭിക്കും. ബന്ധുക്കൾക്കിടയിൽ നിലനിന്നിരുന്ന തർക്കം ഒത്തു തീർപ്പിലെത്തും. വീടിന്റെ അറ്റകുറ്റ പ്പണികൾ പൂർത്തിയാക്കും

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പൊതുപ്രവർത്തനങ്ങളിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടിവരും. മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽപുരോഗതിയുണ്ടാകും. പുതിയ സൗഹൃദം പ്രയോജനകരമാകും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

വ്യാപാരസ്ഥാപനങ്ങൾ നവീകരിക്കുന്നതിനും പ്രവർത്തനം വിപുലീകരിക്കുന്നതിനും അവസരം ലഭിക്കും. കൈവശമുള്ള രേഖകൾ പരിശോധിച്ച് പ്രധാനപ്പെട്ട ഒരു ഇടപാട് പൂർത്തിയാക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

പ്രണയബന്ധത്തിലെ തെറ്റിദ്ധാരണകൾ നീങ്ങി പരസ്പരവിശ്വാസം വർധിക്കും. മകന്റെ വിവാഹ വുമായി ബന്ധപ്പെട്ട സന്തോഷകരമായ വാർത്ത ലഭിക്കും. പുതിയ ജോലിയിൽ പ്രവേശിക്കും.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

യന്ത്രസാമഗ്രികളുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവർക്ക് പുതിയ കരാറുകൾ ലഭിക്കാൻ സാധ്യതയുണ്ട്. വിദേശയാത്രയ്ക്കുള്ള രേഖകൾ തയ്യാറാക്കുന്നതിൽ പുരോഗതിയുണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

വിദേശപഠനത്തിനായി ശ്രമിക്കുന്നവർക്ക് ആവശ്യമായ രേഖകൾ അംഗീകരിക്കപ്പെട്ടേക്കാം. പരിശീലനരംഗത്തുള്ളവർക്ക് കഴിവുകൾ തെളിയിക്കാനുള്ള അവസരം ലഭിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

വീട് വാങ്ങാൻ ശ്രമിക്കുന്നവർക്ക് അനുയോജ്യമായ അവസരം ലഭിക്കും. നിക്ഷേപവുമായി ബന്ധപ്പെട്ട പുതിയ അറിവുകൾ പ്രയോജനപ്പെടുത്താൻ കഴിയും. കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ഓൺലൈൻ വ്യാപാരരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉപഭോക്താക്കളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. പങ്കാളിത്ത ബിസിനസിലെ ചില വ്യവസ്ഥകളിൽ മാറ്റം വരുത്താൻ കഴിയും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

എഴുത്ത്, പ്രസിദ്ധീകരണം തുടങ്ങിയ മേഖലകളിൽ പ്രവർ ത്തിക്കുന്നവർക്ക് പുതിയ പദ്ധതികൾ ഏറ്റെടു ക്കാൻ കഴിയും. ബിസിനസ് കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. ആരോഗ്യം കൂടുതൽ ശ്രദ്ധിക്കുക.

Summary

Today's Rashi Phalam October 26

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com