Kerala

നീനുവിന്റെ കുടുംബത്തിലെ കൂടുതൽ പേർക്കും മാനസികരോ​ഗമെന്ന് പ്രതിഭാ​ഗം കോടതിയിൽ; ചികിത്സാ രേഖകൾ ഹാജരാക്കി

രഹ്​നയുടെ അമ്മയും അപ്പൂപ്പനും മറ്റൊരു ബന്ധുവും മാനസിക രോഗികളാണെന്ന് വാദിച്ച പ്രതിഭാഗം അഭിഭാഷകന്‍ ഇവരില്‍ മൂന്നുപേരുടെ സര്‍ട്ടിഫിക്കറ്റുകളും കോടതിയില്‍ ഹാജരാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ഏറ്റുമാനൂര്‍: കെവിന്‍ കൊലപാതകക്കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പ്രതിഭാഗം. കെവിന്റെ ഭാര്യ നീനുവിന് മാനസികരോഗമുണ്ടെന്ന് പറഞ്ഞിരുന്നതിന് പിന്നാലെ ഇവരുടെ കുടുംബത്തിലെ ഒട്ടേറെ പേര്‍ മനോരോഗികളാണെന്ന വെളിപ്പെടുത്തലാണ് പ്രതിഭാഗം അഭിഭാഷകന്‍ ചൊവ്വാഴ്ച ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്​റ്റ്​ ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ബോധിപ്പിച്ചു. നീനുവിന് മാനസിക രോഗമുണ്ടെന്ന് തെളിയിക്കുന്നതിനായാണ് പ്രതിഭാഗം കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.

നീനുവിന്റെ അമ്മ രഹ്​ന മാനസിക രോഗിയാണെന്ന് കേസി​​െന്‍റ തുടക്കത്തിലേ വെളിപ്പെടുത്തിയിരുന്നു. രഹ്​നയുടെ അമ്മയും അപ്പൂപ്പനും മറ്റൊരു ബന്ധുവും മാനസിക രോഗികളാണെന്ന് വാദിച്ച പ്രതിഭാഗം അഭിഭാഷകന്‍ ഇവരില്‍ മൂന്നുപേരുടെ സര്‍ട്ടിഫിക്കറ്റുകളും കോടതിയില്‍ ഹാജരാക്കി. രഹ്​നയെയും അമ്മയെയും ചികിത്സിച്ച പുനലൂരിലെ ആശുപത്രിയില്‍നിന്നുള്ള ചികിത്സ രേഖകളാണ് ഹാജരാക്കിയത്.

രഹ്​നയുടെ അടുത്ത ബന്ധുവിനെ തിരുവനന്തപുരം പേരൂര്‍കടയില്‍ ചികിത്സിച്ചതി​​െന്‍റ രേഖകളും ഹാജരാക്കി. നീനുവിനെ കൗണ്‍സലിങിന് വിധേയയാക്കിയതായി തിരുവനന്തപുരത്തെ ഡോ. വൃന്ദ നേര​േത്ത കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. രഹ്​നയുടെ ഒരു സഹോദരന്‍ ആത്മഹത്യ ചെയ്തിരുന്നുവെന്നും ഇയാള്‍ക്കും മനോരോഗം ഉണ്ടായിരുന്നതായും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

നീനുവിന്റെ രോഗനിര്‍ണയത്തിന് മെഡിക്കല്‍ ബോര്‍ഡ് രൂപവത്​കരിക്കുന്നത് അടുത്ത 20ന് കോടതി പരിഗണിക്കും. അതേസമയം, കേസിലെ അഞ്ചാം പ്രതി ചാക്കോയുടെ ജാമ്യാപേക്ഷ ഹൈകോടതി ബുധനാഴ്​ച പരിഗണിക്കും. കേസിലെ മറ്റ് 13 പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതും 20ലേക്ക്​ മാറ്റി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പ്രളയ മുന്നറിയിപ്പ്; ജാഗ്രത

ശക്തമായ മഴ: നാളെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

'എന്റെ പുസ്തകം ഓര്‍ത്തതിന്, പടത്തിന് പേരിട്ടതിന്'; ഷാഹി കബീറിന് നന്ദി പറഞ്ഞ് എഴുത്തുകാരന്‍

ശമ്പളത്തില്‍ നിന്ന് 3500 രൂപ മാറ്റിവെയ്ക്കാമോ?; 30 വര്‍ഷം കൊണ്ട് കോടീശ്വരനാകാം!

'മാസത്തില്‍ അഞ്ചാറ് തവണ ലൈംഗമായി വഴങ്ങണം, ചോദിച്ച പണം തരാം'; പ്രമുഖനെതിരെ യുവനടി