'എന്റെ പുസ്തകം ഓര്‍ത്തതിന്, പടത്തിന് പേരിട്ടതിന്'; ഷാഹി കബീറിന് നന്ദി പറഞ്ഞ് എഴുത്തുകാരന്‍

നന്ദി ഷാഹി കബീര്‍. എന്റെ പുസ്തകം ഓര്‍ത്തതിന്. അതിന്റെ പ്രേരണയില്‍ പടത്തിന് പേരിട്ടതിന്.
Unmadham
Unmadham
Updated on
1 min read

കഴിഞ്ഞ ദിവസമാണ് കുഞ്ചാക്കോ ബോബന്‍ ചിത്രം ഉന്മാദം തിയേറ്ററുകളിലേക്ക് എത്തിയത്. മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ചിത്രം. കുഞ്ചാക്കോ ബോബന്‍-ഷാഹി കബീര്‍ കൂട്ടുകെട്ട് വീണ്ടും ഒരുമിച്ച ചിത്രത്തിന്റെ സംവിധാനം കിരണ്‍ ദാസ് ആണ്. ലിജോ മോള്‍ ജോസ് ആണ് ചിത്രത്തിലെ നായിക. ഈ ചിത്രത്തിന്റെ പേരിന് പിന്നിലെ കഥ ചര്‍ച്ചയായി മാറുകയാണ്.

എന്‍പി സജീഷിന്റെ ഉന്മാദം: അബോധത്തിന്റെ മഹോത്സവം എന്ന പുസ്തകത്തില്‍ നിന്നാണ് സിനിമയുടെ പേരെടുത്തതെന്നാണ് ഷാഹി നേരത്തെ പറഞ്ഞത്. ഈ വാക്കുകള്‍ ചര്‍ച്ചയാകുമ്പോല്‍ ഷാഹിയ്ക്ക് നന്ദി പറയുകയാണ് സജീഷ്. സോഷ്യല്‍ കുറിപ്പിലൂടെയാണ് സജീഷ് തിരക്കഥാകൃത്തിന് നന്ദി പറഞ്ഞത്. ആ വാക്കുകള്‍ ഇങ്ങനെയാണ്:

നന്ദി ഷാഹി കബീര്‍. എന്റെ പുസ്തകം ഓര്‍ത്തതിന്. അതിന്റെ പ്രേരണയില്‍ പടത്തിന് പേരിട്ടതിന്. 'ഉന്മാദം : അബോധത്തിന്റെ മഹോത്സവം' എന്നായിരുന്നു പുസ്തകത്തിന്റെ പേര്. 21 വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിയതാണ്. 2005 മേയിലാണ് ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചത്. സുഹൃത്ത് ഷാനവാസുമായി ചേര്‍ന്ന് തയ്യാറാക്കിയ പുസ്തകം 'പ്രണത'യാണ് പ്രസിദ്ധീകരിച്ചത്. ഷാഹി ഈ വീഡിയോയില്‍ പറയുന്നതുപോലെ കലാകാരന്മാരുടെയും കവികളുടെയും എഴുത്തുകാരുടെയും ഉന്മാദമായിരുന്നു ഉള്ളടക്കം. ദാലിയും നീത്‌ഷെയും ഡിലന്‍ തോമസും എലിയറ്റും മോപ്പസാങ്ങും മിഷിമയും ബഷീറും സഞ്ചരിച്ച സര്‍ഗാത്മക ഉന്മാദത്തിന്റെ വഴുക്കുന്ന വഴികള്‍.

ഷാഹിയുടെ 'ഉന്മാദം' കണ്ടു. എനിക്കിഷ്ടമായി. അടിസ്ഥാനപരമായി എഴുത്തുകാര്‍ ഭൂതദയയുള്ളവരാണ്. വ്യവസ്ഥിതിയും അധികാരവും മനുഷ്യരെ അങ്ങനെയല്ലാതാവാന്‍ പരുവപ്പെടുത്തുന്നുണ്ട്. മനഃസാക്ഷിയുള്ള ഒരാള്‍ നിര്‍ദ്ദയമായ പോലീസ് സംവിധാനത്തിനുള്ളിലിരിക്കെ എഴുത്തുകാരനാവാന്‍ ശ്രമിച്ചാല്‍. അതാണ് ഷാഹിയുടെ കഥ. കിരണ്‍ ദാസ് അത് നന്നായി തിരശ്ശീലയിലേക്ക് പകര്‍ത്തിയിട്ടുണ്ട്. കുഞ്ചാക്കോ ബോബന്‍ ആ ആന്തരിക സംഘര്‍ഷങ്ങളെ സ്വാഭാവികമായി അവതരിപ്പിച്ചിട്ടുമുണ്ട്.

Unmadham
'മാസത്തില്‍ അഞ്ചാറ് തവണ ലൈംഗമായി വഴങ്ങണം, ചോദിച്ച പണം തരാം'; പ്രമുഖനെതിരെ യുവനടി
Unmadham
'മുഖ്യമന്ത്രി വരുന്ന സദസ്സില്‍ മാന്യമായ വസ്ത്രം ധരിക്കണം'; യുവനടിക്കെതിരെ തെസ്‌നി ഖാന്‍
Unmadham
'പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും; മനുഷ്യത്വത്തേക്കാള്‍ വലുതല്ല രാഷ്ട്രീയം'; നിലപാടില്‍ ഉറച്ച് വിസ്മയ മോഹന്‍ലാല്‍
Summary

The book behind the inspiration of Unmadham title. Writer pens a thank you note for Shahi Kabir.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com