Kerala

നൂലില്ലാത്ത തയ്യല്‍ മെഷീനില്‍ മാസ്‌ക് നിര്‍മ്മിക്കുന്ന ചിത്രം; ട്രോളന്‍മാര്‍ക്ക് എതിരെ കേസ് കൊടുക്കുമെന്ന് ശശികല

കോവിഡ് 19ന്റെ പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് നിര്‍മ്മിച്ച  ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചതിന് എതിരെ കേസ് കൊടുക്കുമെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡ് 19ന്റെ പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് നിര്‍മ്മിച്ച  ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചതിന് എതിരെ കേസ് കൊടുക്കുമെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല. 

'കൊറോണക്കാലത്ത് ഒരു നല്ല സന്ദേശത്തെ അപമാനിച്ചവര്‍ക്കെതിരെ കേസു കൊടുക്കാന്‍ തീരുമാനിച്ചു. നൂലില്ലാ മെഷീന്റെ ചിത്രങ്ങളും പോസ്റ്റുകളും ട്രോളുകളും അവയുടെ Link അഥവാ സ്‌ക്രീന്‍ ഷോട്ട് ഇവ ഒന്നു നല്‍കി സഹായിക്കണം.'- ശശികല ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ശശികല നൂലില്ലാത്ത തയ്യല്‍ മെഷീന് മുന്നിലിരിക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വ്യാപക പരിഹാസവും സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. സന്ദീപാനന്ദഗിരി ഉള്‍പ്പെടെയുള്ളവര്‍ ട്രോളുകളുമായി രംഗത്ത് വന്നു. എന്നാല്‍ ഇതിന് മറുപടിയുമായി നൂലുള്ള യഥാര്‍ത്ഥ ചിത്രവുമായി ശശികലയെ അനുകൂലിക്കുന്നവരും രംഗത്തെത്തി. ഇതിന് പിന്നാലെയാണ് കേസ് കൊടുക്കുമെന്ന് ശശികല വ്യക്തമാക്കിയിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT