Kerala

നേരം പുലര്‍ന്നപ്പോള്‍ കോടീശ്വരന്മാര്‍ ; മലപ്പുറം എസ്ബിഐ ശാഖയില്‍ ഉടമകള്‍ അറിയാതെ അക്കൗണ്ടിൽ കോടികളുടെ നിക്ഷേപം

മലപ്പുറം കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് കോടികളുടെ നിക്ഷേപം ഉണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : മലപ്പുറം കോട്ടയ്ക്കല്‍ എസ്ബിഐ ശാഖയിലെ ഇരുപതിലേറെ അക്കൗണ്ട് ഉടമകള്‍ നേരം പുലര്‍ന്നപ്പോള്‍ കോടീശ്വരന്മാരായി. 22 അക്കൗണ്ടുകളിലേക്കാണ് ഉടമകള്‍ അറിയാതെ കോടികളുടെ നിക്ഷേപം ഉണ്ടായത്. മലപ്പുറം കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് കോടികളുടെ നിക്ഷേപം. 

30, ഒന്ന് തീയതികളിലായി 22 അക്കൗണ്ടുകളിലേക്ക് ഒരു കോടി രൂപയോളം വീതമാണ് എത്തിയത്. ഒരുകോടി രൂപയിലധികം എത്തിവരുമുണ്ട്. 19 കോടി രൂപ ബള്‍ക്ക് ഡെപ്പോസിറ്റായി ലഭിച്ചവരുമുണ്ട്. മൊത്തം 40 കോടിയോളം രൂപ അക്കൗണ്ടുകളിലേക്ക് എത്തിയതായാണ് റിപ്പോര്‍ട്ട്. 

നേരം പുലര്‍ന്നപ്പോള്‍ കോടീശ്വരന്മാരായവര്‍ ഇതിന്റെ കാരണം തേടി ബാങ്കിനെ സമീപിക്കുകയായിരുന്നു. ശനിയാഴ്ചയും പണം ലഭിച്ചതായുള്ള ഒറ്റപ്പെട്ട പരാതികള്‍ ബാങ്കിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ ബാങ്ക് അധികൃതര്‍ പരിശോധിച്ചപ്പോഴാണ് കൂട്ടത്തോടെ കോടികള്‍ നിക്ഷേപിക്കപ്പെട്ട കാര്യം കണ്ടെത്തിയത്. 

ഇതേത്തുടര്‍ന്ന് ഈ ബാങ്ക് അക്കൗണ്ടുകള്‍ എസ്ബിഐ അധികൃതര്‍ മരവിപ്പിച്ചിരിക്കുകയാണ്. 20,000 മുതല്‍ 25,000 രൂപ വരെ മാത്രം ശമ്പളം ഉള്ളവരാണ് കോടികള്‍ ലഭിച്ച അക്കൗണ്ട് ഉടമകള്‍. കോടികളുടെ നിക്ഷേപത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'ദൃശ്യം 3' സൂപ്പർ ഹിറ്റ്, പിന്നാലെ രണ്ട് ബി​ഗ് ബഡ്ജറ്റ് ചിത്രങ്ങളുമായി പനോരമ സ്റ്റുഡിയോസ്; നായകനായി ഫ​ഹദ് ഫാസിൽ

'സര്‍ക്കാരിന്റെ ആദ്യ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍; എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അ ഡ്വൈസറെ നിയമിക്കും, പൊതുസംഭരണ മാന്വല്‍ പരിഷ്‌കരിക്കും'

ഹോര്‍മുസ് തുറന്നാലും എല്‍പിജി പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല; മുന്നറിയിപ്പുമായി സര്‍ക്കാര്‍

തേഡ് അമ്പയറുടെ 'സമ്മാന'വും തുണച്ചില്ല; 4,6,4, തകര്‍ത്ത് അടിക്കുന്നതിനിടെ സൂര്യവംശി വീണു

SCROLL FOR NEXT