Kerala

നോക്കുകുത്തിയോ പാറക്കല്ലോ?; ആക്ട് ചെയ്യു, അല്ലെങ്കില്‍ രാജിവെച്ച് വീട്ടില്‍ പോകൂ; ഗവര്‍ണര്‍ക്കെതിരെ ബിജെപി

നോക്കുകുത്തിയായി ഗവര്‍ണ്ണര്‍ പദവിയില്‍ ഇരിക്കുന്നത് ജനാധിപത്യ മര്യാദകേടാണെന്ന് ബിജെപി 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേരള ഗവര്‍ണര്‍ പി സദാശിവത്തിന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. സംസ്ഥാന ബിജെപി വക്താവ് ബി ഗോപാലകൃഷ്ണനാണ് ഗവര്‍ണര്‍ക്കെതിരെ കടുത്ത പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷവും അതിനെ തുടര്‍ന്നുണ്ടായ പരീക്ഷാ ക്രമക്കേടുകളും ആധികാരികമായി തെളിഞ്ഞിട്ടും ഗവര്‍ണര്‍ പാറക്കല്ല് പോലെ ഇരിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്നാണ് ബി ഗോപാലകൃഷ്ണന്റെ ആരോപണം. ഗവര്‍ണര്‍ ആക്ട് ചെയ്യണം. അതിന് കഴിയുന്നില്ലെങ്കില്‍ രാജി വച്ച് വീട്ടില്‍ പോകാന്‍ തയ്യാറാകണമെന്നും ബിജെപി വക്താവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം 

ഗവര്‍ണ്ണര്‍ ആക്ട് ചെയ്യണം അല്ലങ്കില്‍ രാജിവെച്ച് വീട്ടില്‍ പോണം,, നോക്കുകുത്തിയായി ഗവര്‍ണ്ണര്‍ പദവിയില്‍ ഇരിക്കുന്നത് ജനാധിപത്യ മര്യാദകേടാണ്,,, യൂണിവേര്‍സിറ്റി കോളജ് സംഭവവും അതിനെ തുടര്‍ന്നുള്ള പരിഷ,, പി.എസ് സി തട്ടിപ്പുകളും ആധികാരികമായി തെളിഞ്ഞിട്ടും ഗവര്‍ണ്ണര്‍ പാറക്കല്ലാകുന്നത് കുറ്റകരമായ അനാസ്ഥയാണ്,,,, യൂണിവേര്‍സിറ്റി കോളേജില്‍ നിന്നും മുന്‍പ് പഠിച്ചിറങ്ങിയ sfi നേതാക്കള്‍ുരെ വഴി നേടിയ റാങ്കിനെപ്പറ്റിയും പരിശോധിക്കപ്പെടേണ്ടതാണ്,, സിന്‍ഡിക്കേറ്റ് അന്യേഷിച്ചാല്‍ കള്ളന്‍ കളവ് കേസ്സ് അന്വേഷിക്കുന്നത് പോലെയാകും, കേരളത്തിന്പുറത്ത് നിന്ന് ഏജന്‍സി അന്വേഷിക്കണം പിണറായി സര്‍ക്കാര്‍ കുറ്റവാളികളുടെ സര്‍ക്കാരാണ്,,, ഇവിടെയാണ് ഗവര്‍ണ്ണര്‍ അന്വേഷികേണ്ടത്,,, അല്ലാതെ ശില യായി കഴിയരുത്,,

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT