Kerala

ന്യൂമാഹിയില്‍ സിപിഎം-ബിജെപി സംഘര്‍ഷം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

ശ്രീജില്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. വെട്ടേറ്റവരുടെ പരിക്ക് ഗുരുതരമാണ്

Author : സമകാലിക മലയാളം ഡെസ്ക്

 
കണ്ണൂര്‍: ന്യൂമാഹിയില്‍ ബിജെപിസിപിഎം സംഘര്‍ഷം. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയപ്പോഴുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.  ശ്രീജില്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. 

വെട്ടേറ്റവരുടെ പരിക്ക് ഗുരുതരമാണ്.  തലയ്ക്ക് പരിക്കേറ്റവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.  ബിജെപി പ്രവര്‍ത്തകനായ പ്രസാദിന്റെ വീട് സിപിഎമ്മുകാര്‍  അടിച്ച് തകര്‍ക്കുകയും, വീട്ടിന് മുന്നില്‍ നിര്‍ത്തിയട്ട ഒരു ഓട്ടോയും ബൈക്കും തകര്‍ക്കുകയും ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം