Kerala

ന്യൂയോര്‍ക്കില്‍ സ്ഥിതി ഗുരുതരം; കോവിഡ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു 

ഫിസിഷ്യന്‍ അസിസ്റ്റന്റ് ആയ ഇന്ത്യക്കാരിയും ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൻ: ന്യൂയോർക്കിൽ കോവിഡ് വാർഡിൽ ചികിത്സയിലായിരുന്ന കാഞ്ഞിരമറ്റം സ്വദേശി മരിച്ചു. 72 വയസ്സുള്ള ജോസഫ് കെ. തോമസ് (കുഞ്ഞേപ്പച്ചൻ) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെയാണ് മരണം.  

ന്യൂയോർക്കിൽ നിര്യാതനായ ബന്ധുവിന്റെ സംസ്കാരചടങ്ങിൽ കഴിഞ്ഞ ദിവസം ജോസഫ് പങ്കെടുത്തിരുന്നു. തുടർന്ന് വീട്ടിലെത്തിയ അദ്ദേഹത്തിന് പനി അനുഭവപ്പെട്ടു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോസഫിനെ കോവിഡ് വാർഡിലാണ് പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു. 

ന്യൂയോർക്കിൽ ഫിസിഷ്യന്‍ അസിസ്റ്റന്റ് ആയ ഇന്ത്യക്കാരിയും ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചു. ഫിസിഷ്യന്‍ അസിസ്റ്റന്റ് മാധവി ആയ (61) ആണ് മരിച്ചത്.

കോവിഡ് ബാധിച്ച് ഒരുദിവസം ഏറ്റവുമധികം പേർ മരിച്ച രാജ്യമായി മാറിയിരിക്കുകയാണ് യുഎസ്. 24 മണിക്കൂറിനകം 1100 പേർ രാജ്യത്ത് മരിച്ചെന്നാണ് റിപ്പോർട്ട്. ഇതോടെ ആകെ മരണം 6,000 കവിഞ്ഞു. ന്യൂയോർക്കിൽ മാത്രം ഒരുലക്ഷത്തിലേറെ പേർക്ക് രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. 2500 ലേറെ മരണം സംഭവിച്ച ന്യൂയോർക്കിൽ രാത്രി വൈകിയും കൂട്ടസംസ്കാരങ്ങൾ നട‌ത്തുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT