Kerala

'ന​ട്ടെല്ലിലൂടെ ഭയം കയറുന്നുണ്ട്​, നമ്മൾ ഇത്​ സംഭവിക്കാൻ അനുവദിക്കരുത്​'

രാജ്യസഭയിൽ ബിൽ പാസായ ശേഷമായിരുന്നു പാർവതിയുടെ പ്രതികരണം

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്​: പാർലമെന്റ് പാസ്സാക്കിയ ദേശീയ പൗരത്വ ബില്ലിനെതിരെ നടി പാർവതി തിരുവോത്ത് രം​ഗത്ത്. ട്വീറ്റിലൂടെയായിരുന്നു പാർവതിയുടെ പ്രതികരണം.


‘‘ന​ട്ടെല്ലിലൂടെ ഭയം കയറുന്നുണ്ട്​. നമ്മൾ ഇത്​ സംഭവിക്കാൻ അനുവദിക്കരുത്​. പാടില്ല’’ -പാർവതി ട്വീറ്റ്​ ചെയ്​തു. രാജ്യസഭയിൽ ബിൽ പാസായ ശേഷമായിരുന്നു പാർവതിയുടെ അഭിപ്രായപ്രകടനം.

ലോക്സഭ പാസ്സാക്കിയ പൗരത്വം ഭേദ​ഗതി ബിൽ ഇന്നലെ രാജ്യസഭയിലും വിജയിച്ചു. 125 പേരുടെ പിന്തുണയോടെയാണ് പൗരത്വ ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത്. എതിർത്തത് 105 പേർ. ശിവസേന വോട്ടെടുപ്പ് ബഹിഷ്കരിച്ചു. രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും. അതേസമയം ബില്ലിനെതിരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധം പടരുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം