Kerala

'പച്ചമീന്‍ വില്‍ക്കുന്നവളെ കല്ലെറിയുന്നത്, പൊരിച്ച മീന്‍ കിട്ടാത്തവരാരും അറിഞ്ഞില്ലേ?: ഹരീഷ് പേരാടി

സമൂഹമാധ്യമങ്ങളിലൂടെ ഈ പെണ്‍കുട്ടിയെ അവഹേളിക്കാന്‍ നിരവധിയാളുകള്‍ ശ്രമിച്ചിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചിയില്‍ യൂണിഫോമില്‍ മീന്‍ വില്‍പ്പന നടത്തിയപ്പോഴാണ് ഹനാന്‍ എന്ന പെണ്‍കുട്ടിയെ ആളുകള്‍ തിരിച്ചറിഞ്ഞത്. സമൂഹമാധ്യമങ്ങളിലൂടെ ഈ പെണ്‍കുട്ടിയെ അവഹേളിക്കാന്‍ നിരവധിയാളുകള്‍ ശ്രമിച്ചിരുന്നു. ഹനാന് പിന്തുണയര്‍പ്പിച്ചും അനേകം പ്രമുഖര്‍ രംഗത്തെത്തി. ഇപ്പോള്‍ ഹനാന് പിന്തുണയുമായി നടന്‍ ഹരീഷ് പേരാടി രംഗത്തെത്തിയിരിക്കുകയാണ്. 

ഹനാനെതിരേ സൈബര്‍ ആക്രമണം നടക്കുന്ന അവസരത്തില്‍ കേരളത്തിലെ ചില സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ കണ്ണടയ്ക്കുന്നുവെന്ന ആശയമാണ് ഹരീഷ് തന്റെ ഫെയ്‌സ്ബുക്കിലൂടെ പങ്കുവയ്ച്ചത്. 'പച്ചമീന്‍ വില്‍ക്കുന്നവളെ കല്ലെറിയുന്നത്, പൊരിച്ച മീന്‍ കിട്ടാത്തവരാരും അറിഞ്ഞില്ലേ?'  അദ്ദേഹം കുറിച്ചു.

തന്നിലെ സ്ത്രീപക്ഷവാദി ഉണര്‍ന്നത് ഒരു മീന്‍ പൊരിച്ചതിന്റെ പേരിലാണെന്ന് മലയാള സിനിമയിലെ ഒരു നടി പറഞ്ഞിരുന്നു. ഒരു ടോക്ക് ഷോയിലാണ് നടി തന്റെ അനുഭവം പറഞ്ഞത്. 

കുട്ടിക്കാലത്ത് വീട്ടില്‍ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ അമ്മ ഒരിക്കലും എല്ലാവര്‍ക്കുമൊപ്പമിരുന്ന് കഴിക്കാറില്ലെന്നും ഒരു ദിവസം ഭക്ഷണത്തിനൊപ്പം മൂന്ന് മീന്‍ പൊരിച്ചത് അമ്മ വിളമ്പിയപ്പോള്‍ പന്ത്രണ്ട് വയസ്സുകാരിയായ തനിക്ക് അന്ന് മീന്‍ പൊരിച്ചത് കിട്ടിയില്ലെന്നും അതിനെ കുട്ടിയായ താന്‍ ചോദ്യം ചെയ്തുവെന്നും നടി പറഞ്ഞിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

SCROLL FOR NEXT